സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങള്‍ പഠിച്ചു തയ്യാറാക്കിയ ഹേമ കമ്മിറ്റി റിപ്പോർട്ട് ഇന്ന് ഉച്ചയ്ക്ക് ശേഷം കേരള സർക്കാർ പുറത്തുവിടുമെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. ഉച്ചയ്ക്ക് 2.30ഓടെ റിപ്പോർട്ട് പുറത്തുവരുമെന്നാണ് സൂചന.
റിപ്പോർട്ട് പൊതുജനങ്ങൾക്ക് സമർപ്പിക്കുന്നതിന് മുന്‍പ് പുനഃപരിശോധിക്കണമെന്ന മുതിർന്ന നടി രഞ്ജിനിയുടെ ഹർജി കേരള ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് തള്ളിയതിനെ തുടർന്നാണ് തീരുമാനം.
സാങ്കേതിക കാരണങ്ങളാൽ രഞ്ജിനിയുടെ ഹർജി അംഗീകരിക്കാനാവില്ലെന്നാണ് ഹൈക്കോടതി വിധിച്ചത്. സിംഗിൾ ബെഞ്ചിന് മുന്‍പാകെ പുതിയ അപ്പീൽ ഫയൽ ചെയ്യാനും താരത്തെ ഉപദേശിച്ചു. രഞ്ജിനി ഇന്ന് തന്നെ സിംഗിൾ ബെഞ്ചിനെ സമീപിച്ചാൽ, ഹരജി ഉച്ചകഴിഞ്ഞ് മൂന്നിന് മുന്‍പ് പരിഗണിക്കുമെന്നും കോടതി പറഞ്ഞു.