ബീടൗണിലെ താരപൂത്രിയാണ് കരീന കപൂര്‍.കപൂര്‍ കുടുംബത്തിലെ ഇളയതലമുറയിലെ താരത്തിന്റെ വിശേഷങ്ങള്‍ ആരാധകര്‍ ഇരുകൈയും നീട്ടി സ്വീകരിക്കാറുണ്ട്.കരീനയുടെ ഗര്‍ഭകാലവും താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചപ്പോള്‍ ആരാധകര്‍ക്ക് പ്രേത്യകിച്ച് യുവതികള്‍ക്കും അമ്മമാര്‍ക്കും വലിയ പ്രചോദനമായിരുന്നു.ഗര്‍ഭ കാലത്തെ വിശേഷങ്ങള്‍ നിറച്ച് ഓര്‍മ്മക്കുറിപ്പായ ‘കരീന കപൂര്‍ പ്രെഗ്നന്‍സി ബൈബിള്‍’ എന്ന പുസ്തകവും 2021-ല്‍ താരം ഇറക്കിയിരുന്നു.
ഇപ്പോള്‍ താരത്തിന്റെ ഈ പുസ്തകത്തിനെതിരെ മധ്യപ്രദേശ് ഹൈക്കോടതി നടിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്.പുസ്തകത്തിന്റെ പേരിനൊപ്പം ബൈബിള്‍ എന്ന വാക്ക് ഉപയോഗിച്ചതിനെതിരെ ഒരു അഭിഭാഷകന് കോടതിയെ സമീപിച്ചതിനെ തുടര്‍ന്നാണ് നോട്ടീസ്.പുസ്തകത്തിന്റെ വില്‍പ്പന നിരോധിക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ഇവര്‍ക്കും കോടതി നോട്ടീസ് അയച്ചു.
നടിക്കും പുസ്തകം വില്‍ക്കുന്നവര്‍ക്കും എതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന അഭിഭാഷകന് ക്രിസ്റ്റഫര്‍ ആന്റണിയുടെ ഹര്‍ജിയിലാണ് ജസ്റ്റിസ് ഗുര്‍പാല്‍ സിംഗ് അലുവാലിയയുടെ സിംഗിള്‍ ജഡ്ജി ബെഞ്ച് നോട്ടീസ് അയച്ചത്.ബൈബിള്‍ എന്ന വാക്ക് എന്തിനാണ് തലക്കെട്ടില്‍ ഉപയോഗിച്ചതെന്ന കാര്യത്തില്‍ നടിയോട് കോടതി മറുപടി തേടിയിട്ടുണ്ട്.ക്രിസ്ത്യന്‍ സമൂഹത്തിന്റെ വികാരത്തെ വ്രണപ്പെടുത്തുന്ന വിശുദ്ധ ഗ്രന്ഥമായ ബൈബിള്‍, കരീന കപൂര്‍ ഖാന്റെ ഗര്‍ഭധാരണത്തെ ബൈബിളുമായി താരതമ്യം ചെയ്യുന്നത് തെറ്റാണെന്നും അദ്ദേഹം പറഞ്ഞു.തന്റെ പുസ്തകത്തിന് വിലകുറഞ്ഞ പബ്ലിസിറ്റി നേടാനാണ് താരം ഈ വാക്ക് ഉപയോഗിച്ചതെന്ന് ആന്റണി പറയുന്നു.