ഹൈബോക്സ് ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പ് കേസില്‍ നടി റിയ ചക്രബര്‍ത്തിക്ക് സ്പെഷ്യല്‍ നോട്ടീസ് അയച്ച് ഡല്‍ഹി പൊലീസ്. ആപ്പിനായി സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയ അഞ്ച് വ്ളോഗര്മാര്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ഡല്‍ഹി പൊലീസ് നോട്ടീസ് നല്കി. ഈ മാസം ഒമ്പതിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് റിയ ചക്രബര്‍ത്തിക്ക് നോട്ടീസില്‍ ആവശ്യപ്പെടുന്നത്.
ഓണ്‍ലൈന്‍ ആപ്പായ ഹൈബോക്സിലൂടെ വന്‍ പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപതട്ടിപ്പ് നടത്തിയെന്ന കേസില്‍ തമിഴ്നാട് സ്വദേശിയായ മുപ്പതുകാരന് ശിവറാമിനെ പൊലീസ അറസ്റ്റ് ചെയ്തിരുന്നു. ശിവറാമിന്റെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്നായി 18 കോടി രൂപയും കണ്ടെത്തിയിരുന്നു. പ്രശസ്ത വ്ളോഗര്‍മാരായ ഇല്‍വിഷ് യാദവ്, അഭിശേക് മല്‍ഹാന്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്കും പൊലീസ് നോട്ടീസ് അയച്ചിട്ടുണ്ട്.