ന്യൂഡല്‍ഹി:ഗ്യാന്‍വാപി മസ്ജിദില്‍ ഹിന്ദുമത വിഭാഗത്തിന്റെ പ്രാര്‍ത്ഥനയ്ക്ക് നല്കിയ അനുമതിയില്‍ സ്റ്റേയില്ല.പ്രാര്‍ത്ഥന അനുമതി സ്റ്റേ ചെയ്യാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.നിലവറ ഭാഗത്ത് ഹിന്ദു വിഭാഗത്തിന് പ്രാര്‍ത്ഥന തുടരാം.വാരാണസിയിലെ ഗ്യാന്‍വാപി പള്ളിയുടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന അഞ്ജുമാന്‍ ഇന്റസാമിയ മസ്ജിദ് കമ്മിറ്റിയുടെ ഹര്‍ജിയിലായിരുന്നു ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ ജെ ബി പര്‍ദിവാല, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ച് നിലപാട് വ്യക്തമാക്കിയത്.
ഐപിഎലില്‍ ഇന്ന് രാജസ്ഥാന് റോയല്‍സ് മുംബൈ ഇന്ത്യന്‍സ് പോരാട്ടം
മസ്ജിദിന്റെ തെക്കേ നിലവറയിലെ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ ഹിന്ദു പുരോഹിതന് പ്രാര്‍ത്ഥന നടത്താമെന്ന വാരണാസി ജില്ലാ കോടതിയുടെ വിധി ഇതോടെ തുടരാമെന്നാണ് സുപ്രീം കോടതിയും വ്യക്തമാക്കിയിരിക്കുന്നത്.1993 ഡിസംബര്‍ വരെ നിലവറയില്‍ പ്രാര്‍ത്ഥന നടത്തിയിരുന്നെന്ന് അവകാശപ്പെടുന്ന സോമനാഥ് വ്യാസ് എന്ന പുരോഹിതന്റെ പിന്തുടര്ച്ചാവകാശിയായ ശൈലേന്ദ്ര കുമാര്‍ പതക് ആണ് ഇപ്പോള്‍ പ്രാര്‍ത്ഥന നടത്തുന്നത്.
ഹിന്ദു വിഭാഗത്തിന് നിലവറയില്‍ പ്രാര്‍ത്ഥന നടത്താന്‍ അനുമതി നല്കിയ ജനുവരി 31ലെ ജില്ലാ കോടതിയുടെ ഉത്തരവിനെ ചോദ്യം ചെയ്തുള്ള കമ്മിറ്റിയുടെ ഹര്‍ജി അലഹബാദ് ഹൈക്കോടതിയും നേരത്തെ തള്ളിയിരുന്നു.കാശി വിശ്വനാഥ ക്ഷേത്രത്തോട് ചേര്‍ന്ന് സ്ഥിതി ചെയ്യുന്ന മസ്ജിദിലെ വ്യാസ് തെഹ്ഖാനയില്‍ ഹിന്ദു വിഭാഗത്തിന് ആരാധന തുടരാമെന്ന് അലഹബാദ് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.
മുഗള്‍ ചക്രവര്‍ത്തിയായിരുന്ന ഔറംഗസീബിന്റെ ഭരണകാലത്ത് ഹിന്ദു ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ നിര്‍മ്മിച്ചതാണ് പള്ളിയെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ കോടതിയുടെ ഉത്തരവനുസരിച്ച് നടത്തിയ സര്‍വേയില്‍ അഭിപ്രായപ്പെട്ടിരുന്നു.മസ്ജിദിന്റെ തെക്കേ നിലവറയിലെ വിഗ്രഹങ്ങള്‍ക്ക് മുന്നില്‍ ഹിന്ദു പുരോഹിതന് പ്രാര്‍ത്ഥന നടത്താമെന്ന് ജില്ല കോടതി നേരത്തെ ഉത്തരവിട്ടിരുന്നു.