സംസ്ഥാനത്ത് സ്വര്‍ണവില ചരിത്ര നിരക്കിലേക്ക്. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ഇന്ന് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണം ഗ്രാമിന് 8250 രൂപയും പവന് 66000 രൂപയിലുമെത്തി. ഇന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡാണ്. 18 കാരറ്റ് സ്വര്‍ണത്തിനും വില വര്‍ധിച്ചു.
ഗ്രാമിന് 30 രൂപയുടെ വര്‍ധനവാണ് ഇന്നുണ്ടായത്. ഇതോടെ ഗ്രാമിന് 6790 രൂപയിലാണ്. സംസ്ഥാനത്ത് നിലവിലെ വെള്ളി വിലയില്‍ മാറ്റമില്ല. സ്വര്‍ണ്ണവിലയിലെ ചലനങ്ങള്‍ വരും മണിക്കൂറുകളില്‍ വെള്ളി വിലയേയും ബാധിക്കും. നിലവില്‍ വെള്ളി ഗ്രാമിന് 111.80 രൂപയും, 8 ഗ്രാമിന് 894.40 രൂപയുമാണ്. 10 ഗ്രാം വെള്ളിക്ക് 1,118 രൂപയും, 100 ഗ്രാമിന് 11,180 രൂപയുമാണ്. കിലോയ്ക്ക് 1,11,800 രൂപയുമാണ്.