തിരുവനന്തപുരം: എച്ച്എംപി വൈറസുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ നല്കിയ വാര്‍ത്തകള്‍ തെറ്റാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. ഈ വൈറസ് പുതിയ വൈറസ് അല്ല. മുന്‍പും ഡിറ്റക്ട് ചെയ്തിട്ടുള്ളതാണ്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. വൈറസിനെ നേരിടാന്‍ വേണ്ട മുന്‍കരുതലുകളെല്ലാം സംസ്ഥാനം എടുത്തിട്ടുണ്ടെന്നും മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു.
അതേസമയം, രാജ്യത്ത് എച്ച്എംപി വൈറസ് സ്ഥിരീകരിച്ചവരുടെ എണ്ണം 8 ആയി. മുന്‍കരുതലായി ഗര്‍ഭിണികളും രോഗികളും മാസ്ക് ധരിക്കണം. ഭയം വേണ്ട ജാഗ്രത നല്ലതാണെന്നും മന്ത്രി പറഞ്ഞു. എല്ലാ മരുന്നും ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. സാമ്പത്തിക പ്രതിസന്ധി ഉണ്ട്, ഒപ്പം ചില സാങ്കേതിക പ്രശ്നങ്ങളും. അതുടന്‍ പരിഹരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.