കോലാലംപൂർ: ഇന്ത്യക്ക് പിന്നാലെ മലേഷ്യയിലും സ്ഥിരീകരിച്ച് എച്ച്എംപിവി. കേസുകൾ വർദ്ധിക്കുന്നുവെന്ന് റിപ്പോർട്ട്. ‘സ്ട്രെയിറ്റ് ടൈംസ്’ എന്ന മാധ്യമത്തിൻറെ റിപ്പോർട്ട് പ്രകാരം മലേഷ്യയിൽ എച്ച്എംപി കേസുകളിൽ ഗണ്യമായ വർധന. 2024ൽ 327 കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്.
ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്കെതിരെ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ മലേഷ്യൻ ആരോഗ്യ മന്ത്രാലയം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു. എച്ച്എംപിവിയുടെ വ്യാപനം തടയാനും നിയന്ത്രിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി അധികൃതർ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്.