നിലമ്പൂര്‍ : ഒന്നിനുപിന്നാലെ മറ്റൊന്നായി, എഡിജിപി അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിക്കുമെതിരെ ആരോപങ്ങള്‍ ഉന്നയിക്കുകയാണ് പി വി അന്‍വര്‍ എംഎല്‍എ.പൊലീസ് കള്ളക്കടത്ത്, സ്വര്‍ണം മുക്കി 900 ഗ്രാം കൊണ്ടുവന്നു. പൊലീസ് അത് 374 ഗ്രാമാക്കി മാറ്റി. മുഖ്യമന്ത്രിയെ വെല്ലുവിളിക്കുകയാണ്. ഞാന്‍ ഉന്നയിച്ച ആരോപണത്തില്‍ സത്യസന്ധരായ പൊലീസ് ഓഫീസര്‍മാരെ വച്ച് അന്വേഷിക്കാന്‍ തയ്യാറുണ്ടോയെന്ന്… അല്ല എഡിജിപി എഴുതിക്കൊടുക്കുന്ന വാറോല വായിക്കാന്‍ മാത്രമാണോ തീരുമാനം.
എഡിജിയും പി ശശിയും തട്ടിയെടുത്തോ എന്നും കേരളീയര്‍ അറിയേണ്ടതുണ്ട്. കസ്റ്റംസുകാരാണ് അന്വേഷിക്കേണ്ടത്. ഇന്ഫോമര് കസ്റ്റംസാണ്. സുജിത് ദാസിന്റെ സംഘത്തിന് അവരാണ് വിവരം കൈമാറുന്നത്. സ്വര്‍ണക്കടത്തുകേസുകളില്‍ ഒരു സിറ്റിംഗ് ജഡ്ജിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ
എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അന്‍വര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

ഈ സംഭവത്തിന്റെ ആരംഭം എങ്ങനെയാണ്. വര്‍ഗീയപരമായ നിലപാടുകള്‍ ഞാന്‍ നിരവധിതവണയായി ചോദ്യം ചെയ്യുന്നുണ്ട്. ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട് നിരവധി കത്തുകള്‍ നല്‍കിയിട്ടുണ്ട്. നവകേരള സദസിനിടയില്‍ പ്രശ്നമുണ്ടാക്കിയവര്‍ക്കെതിരെ കേസുണ്ടായി. സഖാക്കള്‍ക്കെതിരെ കേസെടുത്തു. ആര് എസ് എസ് വല്‍ക്കരണം, ഏകപക്ഷീയമായ അടിച്ചമര്‍ത്തല്‍ എന്നിവയെക്കുറിച്ചാണ് ഞാന്‍ പരാതിയുന്നയിച്ചതെന്നും പി വി അന്‍വര്‍ പറഞ്ഞു.
എസ് പി ഓഫീസിലെ മരം മുറിയില്‍ പരാതി കൊടുത്തിട്ട് എന്താണ് സംഭവിച്ചത്, പരാതിയില്‍ കേസെടുത്തോ. കളവുകേസുമായി ഞാന്‍ മുന്നോട്ടേക്ക് പോവുമെന്ന് ഞാന്‍ വ്യക്തമാക്കിയിട്ടുണ്ട്. സി എമ്മിന്റെ ഓഫീസില്‍ നിന്നും വിളിക്കുമെന്നു പറഞ്ഞു. എന്നാല്‍ മൂന്നു ദിവസം കഴിഞ്ഞിട്ടും വിളിയുണ്ടായില്ല.
കേരളത്തിലെ സഖാക്കള്‍ വ്യക്തമായി ശ്രദ്ധിക്കണം. ഞാന്‍ ഉന്നയിച്ച ആക്ഷേപങ്ങളില്‍ അന്വേഷണം നടത്തുമെന്നു ഞാന്‍ കരുതി. പൊലീസിലെ പുഴുക്കുത്തുകളെ അവസാനിപ്പിക്കുമെന്നായിരുന്നല്ലോ മുഖ്യമന്ത്രിയുടെ പ്രസംഗം. ഞാന്‍ കരുതി എല്ലാം ശരിയാവുകയാണ്. സി എമ്മിനെ കാണാനായി ഞാന്‍ തിരുവനന്തപുരത്ത് എത്തി. പരാതി കൈയ്യില്‍ കൊടുത്തു. പരാതിയില്‍ ഞാന്‍ എന്റെ പിതാവിന്റെ സ്ഥാനത്താണ് മുഖ്യമന്ത്രിയെ കണ്ടത്.
പി ശശിയും അജിത് കുമാറും ചതിക്കും ശ്രദ്ധിക്കണം എന്നു ഞാന്‍ സി എമ്മിനോട് പറഞ്ഞു. സാജന് സ്കറിയയെ രക്ഷപ്പെടുത്തിയത് ഇവരാണ്. എന്തോ ഒരു നിസ്സഹായാവസ്ഥയുണ്ടെന്ന് മുഖ്യമന്ത്രിയുടെ സംസാരത്തില്‍ വ്യക്തമായി. പി ശശിയെന്ന കാട്ടുകള്ളനാണ് മുഖ്യമന്ത്രിയെ പ്രതിസന്ധിയിലാക്കുന്നത്. – പി വി അന്‍വര്‍
രണ്ടാം ഘട്ടത്തില്‍ അധികാരത്തില്‍ വന്നത് സി എമ്മിന്റെ ശോഭയിലാണ്. എന്നാല്‍ ആ സൂര്യശോഭ കെട്ടുപോയി. ഇപ്പോള്‍ പൂജ്യത്തിലാണ് സി എമ്മിന്റെ ഗ്രാഫ്, ഇതെല്ലാം സി എം കേട്ടു. എട്ടു വര്‍ഷം ഞാന്‍ അദ്ദേഹത്തെ സ്നേഹിച്ചു. എന്റെ കണ്ഠം ഇടറി, കണ്ണു നിറഞ്ഞു. സി എമ്മിനോട് പിന്നീട് ഞാന്‍ പറഞ്ഞു. അജിത് കുമാറിനെ മാറ്റി നിര്‍ത്തി അന്വേഷിക്കണമെന്ന് പറഞ്ഞു. ഞാന്‍ കരുതിയത് എല്ലാം ശരിയാവുമെന്ന്.
എന്താണ് പത്രക്കാരോട് പറയേണ്ടത് എന്നു ഞാന്‍ ചോദിച്ചു. പറഞ്ഞോ എന്ന് എന്നോട് പറഞ്ഞു. വലിയ സന്തോഷത്തോടെയാണ് ഞാന്‍ മടങ്ങിയത്. എല്ലാറ്റിലും നീതി നടപ്പാവുമെന്ന് ഞാന്‍ കരുതി.
മലപ്പുറം എസ് പിയെ മാറ്റിയതോടെ ആശ്വാസമായി.
എ്ന്നാല്‍ എല്ലാം മാറി മറിഞ്ഞു.
അന്വേഷണങ്ങളെല്ലാം എന്നെ സൈസാക്കാനുള്ള നീക്കമാണെന്ന് എനിക്ക് മനസിലായി. എസ് പിയേയും ഡി വൈ എസ് പി മാരേയും മാറ്റിയത് സത്യസന്ധമായിരുന്നില്ല. സാധാരണക്കാരായ സഖാക്കളുടെ അവസ്ഥ കഷ്ടത്തിലാണ്. പി വി അന്‍വറെ ഒരുതരത്തിലും തകര്‍ക്കാനാവില്ല. എഡിജിപി വാങ്ങിയ സ്ഥലത്തിന്റെ ഡോക്യുമെന്റ് നോക്കിയാല്‍ മതി.

ആ സ്പോട്ടില്‍ സസ്പെന്റ് ചെയ്യാവുന്ന തെളിവാണ് അന്ന് കൊടുത്തത്. ആത്മാര്‍ത്ഥതയുള്ള, മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന എഡിജിപി അജിത് കുമാര്‍ നടത്തിയ കള്ളക്കളികള്‍ ഇനിയെങ്ങിലും തിരിച്ചറിയേണ്ടേ. എല്ലാം നേതാക്കള്‍ പരിശോധിക്കട്ടേ, എന്താണ് ഇവിടെ നടക്കുന്നത്. ഈ പാര്‍ട്ടി എന്തിന് വേണ്ടിയാണ് ഉണ്ടായത്. പാവപ്പെട്ടവര്‍ക്ക് നീതി ലഭിക്കാനായി ഉണ്ടാക്കിയതല്ലേ.
ഞാന്‍ കമ്യൂണിസം പഠിച്ചിട്ടില്ല. 99 ശതമാനം സഖാക്കളും കമ്യൂണിസം പഠിച്ചിട്ടില്ല. സ്നേഹിക്കാന്‍, വര്‍ഗീയതയ്ക്കെതിരെ നിലപാട് സ്വീകരിക്കുന്ന പാര്‍ട്ടി. തൊഴിലാളികളുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കേണ്ടതല്ലേ പാര്‍ട്ടിയല്ലേ ഇത്. എന്നാല്‍ അതാണോ ഇവിടെ നടക്കുന്നത്.
എം വി ഗോവിന്ദന് മാഷിന്റെ സ്ഥിതി എന്താണ്. അദ്ദേഹത്തിന് മിണ്ടാന്‍ പറ്റില്ലെങ്കില്‍ പിന്നെ എന്താണ് സാധാരണക്കാരുടെ സ്ഥിതി. എന്ത് അഴിമതി നടത്തിയാലും മിണ്ടാന്‍ പറ്റില്ല. ഇതാണോ പാവപ്പെട്ടവന്റെ പാര്‍ട്ടി. പാര്‍ട്ടിയില്‍ അഭിപ്രായം പറയാന്‍ സമയമില്ലെന്നും അന്‍വര്‍ പറഞ്ഞു.
പാര്‍ട്ടി സെക്രട്ടറിക്ക് ഒരു വിഷയത്തിലും ഇടപെടാന്‍ പറ്റുന്നില്ല. സ്വജനപക്ഷപാതമുണ്ടാവും, എന്നാല്‍ അതാണോ ഇവിടെ നടക്കുന്നത്. വേട്ടയാടപ്പെടുകയാണ് ഇവിടെ, കേരളം ഇന്ന് നേരിടുന്ന രാഷ്ട്രീയ വിഷയം അഴിമതിയാണ്. നമ്മള് നേരിടുന്ന ഏറ്റവും വലിയ ഭീഷണി എല്ലാ രാഷ്ട്രീയക്കാരും ഒറ്റക്കെട്ടാണ്.
അതുകൊണ്ടാണ് ഒരു കേസും തെളിയിക്കപ്പെടാത്തത്. പ്രതിപക്ഷം ഒരു വിഷയവും ഏറ്റെടുത്തോ. തൃശ്ശൂരില്‍ ബി ജെ പിക്ക് സീറ്റുണ്ടാക്കിക്കൊടുത്തത് അജിത് കുമാറല്ലേ. എന്താണ് ലീഗ് സമൂഹത്തിനുവേണ്ടി ചെയ്തത്. സത്യസന്ധമായി ഇപ്പോള്‍ ആരെങ്കിലും നിലകൊള്ളുന്നുണ്ടോ.
എല്ലാവരും ഒന്നായി നില്ക്കുന്നു, ജനം വിഢികള്‍. എല്‍ ഡി എഫിന്റെ എട്ട് വര്‍ഷത്തെ ഭരണത്തിന്റെ നേട്ടം ഉദ്യോഗസ്ഥരുടെ ഭരണമായി മാറ്റിയെന്നതാണ്. എല്ലാ കാര്യത്തിലും ഞാന്‍ കത്തുകൊടുത്തിട്ടുണ്ട്.
ഞാന്‍ കേസില്‍ പ്രതിയാവാന്‍ പോവുകയാണ്. കുറ്റവാളികളായ പൊലീസിനൊപ്പം നിന്നാല്‍ എനിക്ക് നേട്ടമുണ്ടാവും,
പക്ഷേ, എനിക്കിങ്ങനെ നില്ക്കാന് ആവില്ല. എന്റെ വീട്ടിലെ കാര്യത്തിനല്ല ഇതൊക്കെ പറയുന്നത്. വര്‍ഗീയത എന്നത് വലിയ ഭീഷണിയാണ്. നാട് കുട്ടിച്ചോറാവും. മനസമാധാനം പോവും. കണ്ണൂരില്‍ കൊല്ലപ്പെട്ടവരുടെ സ്ഥിതിയെന്താണ്. ഏതെങ്കിലും കേസില്‍ കൃത്യമായ അന്വേഷണമാണോ നടന്നത്. രാജ്യത്ത് മാതൃകാ പരമായ പ്രവര്‍ത്തികള്‍ നടത്തുന്നയാളായി പി ശശിയെ പ്രകീര്‍ത്തിക്കുന്നു.
ഇതേ വഴിയിലൂടെയാണ് കാര്യങ്ങള്‍ ഇനിയും മുന്നോട്ടുപോവുന്നതെങ്കില്‍
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അവസാനത്തെ മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്. ഉപചാപക സംഘങ്ങളുടെ കൈയ്യിലാണ് മുഖ്യമന്ത്രി. അജിത് കുമാറും വാറോല സംഘവുമാണ് ഭരണം നിയന്ത്രിക്കുന്നത്. റിയാസ് മാത്രം മതിയോ എന്ന് സഖാക്കള്‍ ആലോചിക്കേണ്ടത്.
പാര്‍ട്ടി ഇക്കാര്യം ആലോചിക്കണം. ഞാന്‍ പറഞ്ഞ കാര്യത്തില്‍ കഴമ്പുണ്ടോ എന്ന് അന്വേഷിക്കണം, അതിനു ശേഷം എന്നെ കല്ലെറിഞ്ഞോ.
കമ്യൂണിസ്റ്റ് പാര്‍ട്ടി പുത്തന്‍ വീട്ടില്‍ ഷൗക്കത്തലിയുടെ മകനായ അന്‍വറിന് നേരായ വഴി മാത്രമാണ് അറിയാവുന്നതെന്നും അന്‍വര്‍ പറഞ്ഞു.