കൊല്ലം: റോഡ് സുരക്ഷ പ്രതിബദ്ധതയുടെ ഭാഗമായി ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്കൂട്ടര്‍ ഇന്ത്യ (എച്ച്എംഎസ്ഐ) കൊല്ലത്ത് റോഡ് സുരക്ഷ ബോധവത്കരണ കാമ്പയിന് നടത്തി. പിഎം ശ്രീ കേന്ദ്രീയ വിദ്യാലയത്തില്‍ നടത്തിയ ബോധവത്ക്കരണ കാമ്പയിനില്‍ 2200ലേറെ വിദ്യാര്‍ഥികളും ജീവനക്കാരും പങ്കെടുത്തു.
സേഫ്റ്റി റൈഡിങ് തിയറി സെഷന്, റോഡ് സുരക്ഷ പ്രശ്നോത്തരി, ഹെല്‍മെറ്റ് ബോധവത്ക്കരണം, റൈഡിങ് പരിശീലന സെഷന് തുടങ്ങി എച്ച്എംഎസ്ഐയുടെ വിവിധ റോഡ് സുരക്ഷ പഠന-പരിപാടികള്‍ ഉപയോഗിച്ച് നടത്തിയ കാമ്പയിന് കമ്പനിയുടെ റോഡ് സുരക്ഷ പരിശീലകര്‍ നേതൃത്വം നല്കി. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി കേരളത്തില്‍ ഇതുവരെ 3 ലക്ഷം പേര്‍ക്ക് റോഡ് സുരക്ഷ വിദ്യാഭ്യാസം നല്‍കിയതായി എച്ച്എംഎസ്ഐ അറിയിച്ചു. ഇന്ത്യയിലെ റോഡുകള്‍ എല്ലാവര്ക്കും സുരക്ഷിതമാക്കുകയെന്ന എച്ച്എംഎസ്ഐയുടെ ശ്രമങ്ങളുടെ മറ്റൊരു നാഴികക്കല്ല് കൂടിയായിരുന്നു കൊല്ലത്തെ ഈ കാമ്പയിന്.
ആഗോളതലത്തില്‍ റോഡ് സുരക്ഷക്ക് വലിയ പ്രാധാന്യമാണ് ഹോണ്ട നല്‍കുന്നത്. 2050ഓടെ ആഗോളതലത്തില്‍ ഹോണ്ട മോട്ടോര്‍ സൈക്കിളുകളും വാഹനങ്ങളും ഉള്‍പ്പെടുന്ന കൂട്ടയിടി മരണങ്ങള് പൂര്‍ണമായി ഒഴിവാക്കാനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് 2021ല്‍ എച്ച്എംഎസ്ഐ പ്രഖ്യാപിച്ചിരുന്നു. 2030ഓടെ അപകട മരണനിരക്ക് പകുതിയായി കുറയ്ക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശത്തിന് അനുസൃതമായും എച്ച്എംഎസ്ഐ പ്രവര്‍ത്തിക്കുന്നുണ്ട്.
എല്ലാവര്ക്കും റോഡ് സുരക്ഷ വിദ്യാഭ്യാസം പ്രാപ്യമാക്കുന്നതിനായി എച്ച്എംഎസ്ഐയുടെ വിദഗ്ധ സുരക്ഷാ പരിശീലകരുടെ നേതൃത്വത്തില്‍ ഇന്ത്യയിലുടനീളമുള്ള 10 ട്രാഫിക് ട്രെയിനിങ് പാര്‍ക്കുകളിലൂടെയും (ടിടിപി) 6 സേഫ്റ്റി ഡ്രൈവിങ് എജ്യൂക്കേഷന്‍ സെന്ററുകള്‍ (എസ്ഡിഇസി) വഴിയും പ്രതിദിനം നിരവധി പരിപാടികള്‍ നടത്തുന്നുണ്ട്. ഉത്തരവാദിത്തമുള്ള റോഡ് ഉപയോഗം പ്രോത്സാഹിപ്പിക്കാനും സുരക്ഷിതമായ റൈഡിങ് ശീലങ്ങള്‍ വളര്‍ത്തിയെടുക്കാനും ലക്ഷ്യമിട്ട് രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന കാമ്പയിനുകള്‍ ഇതിനകം 85 ലക്ഷത്തിലധികം പേരിലേക്ക് എത്തിയിട്ടുണ്ട്. പ്രാക്ടിക്കല്‍ ലേണിങ്, ഇന്ററാക്ടീവ് സെഷന്, റൈഡിങ് സ്കില്‍സ് ഡവലപ്മെന്റ് തുടങ്ങി ശാസ്ത്രീയമായി വികസിപ്പിച്ച ലേണിങ് മൊഡ്യൂള്‍ ഉപയോഗിച്ചാണ് ഹോണ്ട റോഡ് സുരക്ഷ കാമ്പയിനുകള്‍ നടത്തുന്നത്.