കൊച്ചി: തനിക്കൊപ്പം നിന്ന് തന്നെ പിൻതുണച്ച എല്ലാവർക്കും നന്ദി പറഞ്ഞ് നടി ഹണി റോസ്. വ്യവസായി ബോബി ചെമ്മണ്ണൂരിനെ ലൈംഗികാധിക്ഷേപ പരാതിയുടെ അടിസ്ഥാനത്തിൽ കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിലായിരുന്നു ഹണി റോസിന്റെ പ്രതികരണം. മുഖ്യമന്ത്രിക്കും കേരള പൊലീസിനുമുൾപ്പെടെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഹണി നന്ദി അറിയിച്ചത്.
ഹണി റോസിനെതിരെ ലൈംഗികാധിക്ഷേപം നടത്തിയെന്ന പരാതിയിൽ ബോബി ചെമ്മണ്ണൂരിനെ വയനാട്ടിൽ നിന്നും കൊച്ചി പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കൊച്ചി സെൻട്രൽ സ്റ്റേഷനിലെത്തിച്ച് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് കൊച്ചി ഡിസിപി അറിയിച്ചു. ഏഴ് മണിയോടെ പ്രതിയുമായി പൊലീസ് സംഘം കൊച്ചിയിലെത്തുമെന്നാണ് പുറത്ത് വരുന്ന വിവരം.