തിരുവനന്തപുരം: പൊതു ഇടങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കുമെന്നു തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പുമന്ത്രി എം.ബി.രാജേഷ്. ക്യാമറാനിരീക്ഷണവും മറ്റു പരിശോധനകളും ശക്തമാക്കാൻ നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. വലിച്ചെറിയൽ വിരുദ്ധവാരാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അതോടൊപ്പം മാലിന്യം വലിച്ചെറിയുന്ന നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങൾക്കും സാധിക്കും. പൊതുസ്ഥലങ്ങളിലും ജലാശയങ്ങളിലും മാലിന്യം വലിച്ചെറിയുന്നതിന്റെ ഫോട്ടോയോ, വീഡിയോയോ പൊതുജനങ്ങൾക്ക് 9446 700 800 എന്ന വാട്സ്ആപ്പ് നമ്പറിൽ അയയ്ക്കാം. ആളെ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ വണ്ടിനമ്പർ തിരിച്ചറിയാൻ കഴിയുന്ന വിധത്തിലോ ആകണം ഫോട്ടോ അയക്കേണ്ടത്. ഇത്തരം നിയമലംഘനങ്ങൾ പരിശോധിച്ച് 10000 രൂപ ശിക്ഷ ഈടാക്കിയാൽ അതിൽ 2500 രൂപ വിവരമറിയിച്ച ആളിന് നൽകും. ഈ സൗകര്യം ഉപയോഗിച്ച് നിയമലംഘകരെ കണ്ടെത്താൻ പൊതുജനങ്ങൾ പരമാവധി മുന്നോട്ടുവരണമെന്നും മന്ത്രി അഭ്യർത്ഥിച്ചു.
News Highlight: Heavy fines for those who throw garbage in public places and water bodies.
Read more on: M B Rajesh , Heavy fine