കൊച്ചി: ലുലു ഗ്രൂപ്പിന്റെ കൊച്ചി, കോഴിക്കോട് ഹൈപ്പർ മാർക്കറ്റുകളിൽ വൻ തൊഴിൽ അവസരങ്ങൾ. ജനുവരി 23 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 3 മണിവരെ കോഴിക്കോട് മാങ്കാവ് ലുലു മാളിൽ വിവിധ തസ്തികകളിലേക്കുള്ള അഭിമുഖം നടക്കും.
വിവിധ തസ്തികകൾ
കോമി/സിഡിപി/ഡിസിഡിപി:
സൗത്ത്/നോർത്ത് ഇന്ത്യൻ, കോണ്ടിനന്റൽ, ചൈനീസ്, അറബിക്, ബേക്കർ, ബ്രോസ്റ്റഡ് മേക്കർ, ഷവർമ്മ മേക്കർ, സാൻഡ്വിച്ച് മേക്കർ, പിസ മേക്കർ, ജ്യൂസ് മേക്കർ, ബിരിയാണി സ്പെഷ്യലിസ്റ്റ്, സാലഡ് മേക്കർ, ഗ്രിൽ മേക്കർ, ട്രഡീഷണൽ സ്നാക്സ് മേക്കർ, പൊറോട്ട മേക്കർ എന്നിവയിൽ പാചകവിദഗ്ധരായവർക്ക് അവസരം.
സൂപ്പർവൈസർ:
ക്യാഷ് സൂപ്പർവൈസർ, ചിൽഡ് ആൻഡ് ഡയറി, ഹോട്ട് ഫുഡ്, ഗ്രോസറി ഫുഡ്, നോൺ ഫുഡ്, ബേക്കറി, ഹൗസ് കീപ്പിങ്, മൊബൈൽസ്, ഇലക്ട്രോണിക്സ്, ഹെൽത്ത് ആൻഡ് ബ്യൂട്ടി തുടങ്ങിയ വിഭാഗങ്ങളിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 22 മുതൽ 35 വരെ. 2-4 വർഷത്തെ പ്രവർത്തിപരിചയവും വേണം.
ബുച്ചർ:
മിനിമം 2 മുതൽ 7 വർഷം വരെ പരിചയമുള്ളവർക്ക് അപേക്ഷിക്കാം.
കൗണ്ടർ സൂപ്പർവൈസർ:
ബേക്കറി, ഹോട്ട് ഫുഡ്, ഫുഡ് കോർട്ട് വിഭാഗങ്ങളിൽ 2-4 വർഷം പരിചയമുള്ളവർക്കാണ് അവസരം.
കാഷ്യർ:
പ്ലസ് ടു അല്ലെങ്കിൽ അതിനു മുകളിലുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കാണ് അവസരം. പുതിയവർക്ക് പോലും അപേക്ഷിക്കാം. പ്രായം 18-30 വയസിന് ഇടയിൽ.
സെക്യുരിറ്റി സൂപ്പർവൈസർ/ഗാർഡ്/സി.സി.ടി.വി ഓപ്പറേറ്റർ:
1 മുതൽ 7 വർഷം പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. പ്രായം 25 മുതൽ 45 വരെ.
സെയിൽസ് മാൻ/വുമൺ:
എസ്.എസ്.എൽ.സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രവർത്തി പരിചയമില്ലാത്തവർക്കും അവസരം. പ്രായപരിധി 18-30.