ഗാന്ധിനഗര്‍: ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട.1800 കോടി രൂപ വില വരുന്ന ലഹരി മരുന്നുകളാണ് പിടികൂടിയത്. കോസ്റ്റ് ഗാര്‍ഡും തീവ്രവാദ വിരുദ്ധസേനയും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് 300 കിലോയോളം വരുന്ന ലഹരി വസ്തുക്കള്‍ പിടികൂടിയത്. കടലില്‍ നിന്ന് കണ്ടെടുത്ത ചരക്ക് കൂടുതല്‍ അന്വേഷണത്തിനായി എടിഎസിന് കൈമാറിയതായി ഐസിജി പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്റെ ”മയക്കുമരുന്ന് രഹിത ഭാരതം” എന്ന ലക്ഷ്യത്തിന്റെ ഭാഗമായി രാജ്യത്തുടനീളമുള്ള മയക്കുമരുന്ന് റാക്കറ്റ് തകര്‍ക്കുന്നതിനുള്ള പരിശോധനകള്‍ അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കണക്കനുസരിച്ച്, ഇന്ത്യയിലുടനീളമുള്ള എന്‍സിബിയും പോലീസ് സേനയും 2024 ല്‍ 16,914 കോടി രൂപ വിലമതിക്കുന്ന മയക്കുമരുന്ന് പിടിച്ചെടുത്തു.