അന്യസംസ്ഥാന തൊഴിലാളികൾക്കിടയിൽ കഞ്ചാവ്, ബ്രൗൺഷുഗർ വിതരണം ചെയ്യുന്ന സംഘത്തിലെ രണ്ട് ആസ്സാം സ്വദേശികള്‍ DANSAF ൻ്റെ പിടിയില്‍. അലി അഹമ്മദ്, മഹറുള് ഇസ്ലാം എന്നിവരെയാണ് 1.120 kg കഞ്ചാവും,3.5 gm ബ്രൗൺ ഷുഗറുമായി തൃക്കാക്കര ,ചെമ്പുമുക്ക് ഭാഗത്ത് നിന്നും DANSAF പിടികൂടിയത്.
എറണാകുളം സിറ്റി പോലീസ് കമ്മീഷണർ S ശ്യംസുന്ദർ IPS ന്റെ നിർദ്ദേശപ്രകാരം കൊച്ചി സിറ്റി നര്‍ക്കോട്ടിക്സ് സെല്‍ ACP അബ്ദുൽസലാം K A യുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമാണ് പ്രതികളെ പിടികൂടിയത്