തിരുവനന്തപുരം: രമേശ് ചെന്നിത്തലയുടെ ഗാന്ധി ഗ്രാമം സംഘടിപ്പിക്കുന്ന ദളിത് പ്രോഗ്രസ് കോൺക്ലേവിൽ വൈകാരിക പ്രസംഗവുമായി കൊടിക്കുന്നിൽ സുരേഷ് എം പി.വല്ലാത്തൊരു മാനസികാവസ്ഥയിലാണ് തൻ നിൽക്കുന്നതെന്നും പ്രസംഗിച്ചാൽ പലതും തുറന്ന് പറയേണ്ടി വരുമെന്നും താൻ നിൽക്കുന്നത് വല്ലാത്ത മാനസികാവസ്ഥയിൽ ആണെന്നും കൊടിക്കുന്നിൽ പറഞ്ഞു. കൂടാതെ തുറന്നു പറഞ്ഞാൽ വിവാദമായേക്കാമെന്നും ശത്രുക്കൾ കൂടിയേക്കുമെന്നും അതുകൊണ്ട് പ്രസംഗം എഴുതിക്കൊണ്ടാണ് വന്നതെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു.
സംവരണ മണ്ഡലത്തിൽ തുടർച്ചയായി ജയിക്കുക എളുപ്പമായിരുന്നില്ല, എട്ട് തവണ ജയിക്കാൻ ആർക്കും കഴിഞ്ഞിട്ടില്ല. പല തരത്തിലുള്ള ആക്രമണം നേരിട്ടു. താൻ തോൽക്കുമെന്ന് മാധ്യമങ്ങൾ പ്രചരിപ്പിച്ചു. തനിക്ക് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ പിടിച്ചു നിൽക്കില്ലായിരുന്നു. ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ തന്നെ ഒഴിവാക്കണം എന്ന് നേതൃത്വത്തോട് അഭ്യർഥിച്ചിരുന്നു.പാർട്ടി അവശ്യപ്പെട്ടത് കൊണ്ടാണ് മത്സരിച്ചത്.താൻ നിന്നില്ലെങ്കിൽ ജയിക്കാൻ ബുദ്ധിമുട്ടായിരിക്കുമെന്ന് പാർട്ടി നേതാക്കൾ പറഞ്ഞുവെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി. രമേശ് ചെന്നിത്തലയും വി.ഡി.സതീശനുമുള്ള വേദിയിലാണ് കൊടിക്കുന്നിൽ ഏറെ വൈകാരികമായി സംസാരിച്ചത്.