കല്‍പ്പറ്റ:വയനാട് മണ്ഡലത്തില്‍ വോട്ടര്‍മാരോട് നന്ദി പറയാനെത്തി കോണ്‍ഗ്രസ് നേതാവും വയനാട് മണ്ഡലത്തിലെ നിയുക്ത എംപിയുമായ രാഹുല്‍ ഗാന്ധി.ഞാന്‍ വലിയൊരു ധര്‍മ്മ സങ്കടത്തിലാണെന്നും വയനാട് തുടരണോ റായ് ബറേലി തുടരണോയെന്നും രാഹുല്‍ ഗാന്ധി ജനങ്ങളോട് പറഞ്ഞു.ഭരണഘടന ഇല്ലാതായാല്‍ നമ്മുടെ പാരമ്പര്യം തന്നെ ഇല്ലാതാവുമെന്ന ഈ ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടമാണ് തെരെഞ്ഞെടുപ്പില്‍ നടത്തിയത്. ഒരു ഭാഗത്ത് ഭരണഘടനയെ മുറുകെ പിടിച്ചവര്‍ മറുഭാഗത്ത് ഏകപക്ഷീയമായി തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നവരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെത്തിയ രാഹുല്‍ ഗാന്ധിക്ക് യുഡിഎഫ് പ്രവര്‍ത്തകര്‍ വന്‍ സ്വീകരണമാണൊരുക്കിയത്. രാവിലെ കരിപ്പൂരില്‍ വിമാനമിറങ്ങിയ രാഹുല്‍ ഗാന്ധി പതിനൊന്നു മണിയോടെയാണ് എടവണ്ണയിലെത്തിയത്. ആദ്യം റോഡ് ഷോയും പിന്നാലെ പൊതുയോഗവും നടന്നു. പ്രസംഗത്തിലുടനീളം രാഹുല്‍ പ്രാധാനമന്ത്രിയെ വിമര്‍ശിച്ചും പരിഹസിച്ചുമായിരുന്നു സംസാരിച്ചത്.