തിരുവനന്തപുരം:ആശമാരുടെ സമരവുമായി ബന്ധപ്പെട്ട് ഡൽഹിയിലെത്തിയ ആരോഗ്യമന്ത്രി വീണ ജോർജ് മാധ്യമങ്ങൾക്ക് മുമ്പിൽ പൊട്ടിത്തെറിച്ചു .
കേന്ദ്ര ആരോഗ്യ മന്ത്രി ജെ പി നദ്ദയെ കാണുമെന്ന് താൻ ആരോടും പറഞ്ഞിട്ടില്ല എന്നും മന്ത്രി വീണ ജോർജ് പറഞ്ഞു . ഒരാഴ്ചയ്ക്കുള്ളില്‍ കേന്ദ്രമന്ത്രിയെ കാണുമെന്നാണ് പറഞ്ഞതെന്നും മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു
. ആശമാരുടെ വിഷയത്തിൽ ആദ്യമായല്ല താൻ കേന്ദ്ര മന്ത്രിയെ കാണുന്നതെന്നും മന്ത്രി വ്യക്തമാക്കി. കേന്ദ്ര ആരോഗ്യമന്ത്രിയെ കാണാനാണ് യാത്ര എന്നാണ് മന്ത്രിയുടെ ഓഫിസിൽനിന്ന് അറിയിച്ചിരുന്നത്. എന്നാൽ ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ചയുടെ വിവരങ്ങൾ ചോദിച്ചപ്പോൾ വ്യക്തതയില്ലായിരുന്നു.
തുടർന്ന് ആണ് അനുമതി ലഭിച്ചില്ലെന്ന് മന്ത്രി അറിയിച്ചത്.ഈ അപേക്ഷ ചൊവ്വാഴ്ച രാത്രി തന്നെ നല്‍കിയെന്നാണ് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് നേരത്തെ പ്രതികരിച്ചത്. എന്നാൽ , മന്ത്രി വീണാ ജോര്‍ജിന്റെ വാദം കേന്ദ്ര ആരോഗ്യ മന്ത്രാലയം തള്ളി. കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് ലഭിച്ചത് ബുധനാഴ്ച രാത്രിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. പാര്‍ലമെന്റ് സമ്മേളനം നടക്കുന്നതിനാല്‍ കൂടിക്കാഴ്ചക്ക് ഉടന്‍ അനുമതി നല്‍കിയേക്കില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.