ബിജെപി സംസ്ഥാന അധ്യക്ഷന്‍ ആകാന്‍ താൻ ഇനി ഇല്ലെന്ന് വി മുരളീധരന്. 15 വര്‍ഷം മുമ്പ് ഒഴിഞ്ഞ അധ്യക്ഷ പദവിയിലേക്ക് ഇനി തിരിച്ചുവരില്ല. പാര്‍ട്ടി തനിക്ക് മറ്റ് ധാരാളം ചുമതലകള്‍ തന്നിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ഉപതെരഞ്ഞെടുപ്പ് തോല്‍വിയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടത് താൻ അല്ലെന്നും അത് നിലവിലെ സംസ്ഥാന അധ്യക്ഷന്റെ ചുമതല ആണെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പാര്‍ട്ടി വേദിയില്‍ പറയേണ്ട കാര്യങ്ങള്‍ അവിടെ പറയുമെന്നും വി മുരളീധരന് വ്യക്തമാക്കി.
പാലക്കാട്ടെ തോൽവിയുടെ ധാര്‍മ്മിക ഉത്തവാദിത്വം പ്രസിഡന്റായ തനിക്കാണെന്ന് കെ സുരേന്ദ്രന് വ്യക്തമാക്കിയിരുന്നു. ഒരു ടീമിനെ നയിക്കുമ്പോള്‍ വിജയപരാജയങ്ങൾ സ്വാഭാവികമാണ്. വിജയങ്ങള്‍ ഉണ്ടായാലും പരാജയം ഉണ്ടായാലും സമചിത്തതയോടുകൂടി അതിനെ നേരിടുക എന്നത് മാത്രമാണ് വഴി എന്ന് കെ സുരേന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.