ബെംഗളൂരു: സ്വര്‍ണകടത്ത് കേസില്‍ പിടിയിലായ നടി രന്യ റാവുവിന്റെ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്ത്. രന്യ സ്വര്‍ണ്ണം കടത്തിയത് യൂട്യൂബില്‍ വീഡിയോ കണ്ടെന്ന വെളിപ്പെടുത്തലാണ് നിലവില്‍ പുറത്ത് വന്നിരിക്കുന്നത്. റവന്യൂ ഇന്റലിജന്‍സ് നടത്തിയ ചോദ്യം ചെയ്യലിലാണ് രന്യയുടെ വെളിപ്പെടുത്തല്‍.
മാര്‍ച്ച് 1 ന് അജ്ഞാത നമ്പറില്‍ നിന്ന് കോള്‍ വന്നിരുന്നുവെന്നും കോളുകള്‍ വന്നിരുന്നുവെന്നും കോളുകളില്‍ നിന്ന് ലഭിച്ച വിവരത്തിനടിസ്ഥാനമായാണ് താന്‍ പ്രവര്‍ത്തിച്ചതെന്നും രന്യ പറഞ്ഞു. ആഫ്രിക്കന്‍ അമേരിക്കന്‍ ഇംഗ്ലീഷ് സംസാരിക്കുന്നയാളാണ് തന്നെ വിളിച്ചതെന്ന് രന്യ പറഞ്ഞു. എയര്‍പോര്‍ട്ടിലെ റെസ്റ്റ് റൂമിലെത്തി ഇത്തരത്തില്‍ ജീന്‍സിലും ഷൂവിലും സ്വര്‍ണം ഒളിപ്പിച്ച് കടത്താനായിരുന്നു രന്യയുടെ പദ്ധതി, എന്നാല്‍ ഇത് പിടിക്കപ്പെടുകയായിരുന്നു.