ബോളിവുഡിന്റെ മാത്രമല്ല ലോകസിനിമയുടെ തന്നെ കിംഗ് ഖാനാണ് ഷാരുഖ് ഖാന്. 77-ാമത് ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ കരിയര്‍ അച്ചീവ്മെന്റ് പുരസ്കാരം നേടിയ ഷാരുഖ് ഖാന് ആരാധകരുമായി നടത്തിയ സംവാദമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
കഴിഞ്ഞ 35 വര്‍ഷത്തെ കരിയറിന് ഒരുപാട് നന്ദിയുണ്ടെന്നും പ്രേക്ഷകരോടും ദൈവത്തോടും കടപ്പെട്ടിരിക്കുന്നുവെന്നും പറഞ്ഞ
ഷാരുഖ് ഒരു ഹൊറര്‍ ചിത്രം ചെയ്യാന്‍ അതിയായ ആഗ്രഹം ഉണ്ടെന്ന് തുറന്നു പറഞ്ഞു.
ആരെങ്കിലും ഒരു ഹൊറര്‍ സിനിമ വാഗ്ദാനം ചെയ്യുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഇനി അത് സംഭവിച്ചില്ലെങ്കില്‍ എനിക്ക് ഒരു പ്ലാന്‍ ബി ഉണ്ട്, ഒരു കോമഡി മൂവി ചെയ്യാം,’ എന്നും ഷാരൂഖ് പറഞ്ഞു.കാസ്റ്റിനിടെ ആരെങ്കിലും തനിക്ക് ഒരു ഹൊറര്‍ ചിത്രമോ കോമഡി ചിത്രമോ വാഗ്ദാനം ചെയ്യുന്നതിനായി കാത്തിരിക്കുകയാണെന്ന് ഷാരൂഖ് പറഞ്ഞു.