എറണാകുളം : ഐ ബി ഉദ്യോഗസ്ഥ മേഘ ജീവനൊടുക്കിയ സംഭവത്തിൽ ഒളിവിലായിരുന്ന മേഘയുടെ സുഹൃത്ത് സുകാന്ത് സുരേഷ് ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയതായി റിപ്പോർട്ട്. മേഘയുടെ ഒപ്പം തന്നെ ജോലി ചെയ്ത ആളായിരുന്നു സുകാന്ത്.
എന്നാൽ മേഘയുടെ മരണത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ ഇന്നലെയാണ് കേസിൽ പ്രതി ചേർത്തത്. ഇയാൾക്കെതിരെ പോലീസ് ലുക്ക് ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് സുകാന്ത് മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചത് . മേഘയുടെ മരണത്തിനു പിന്നാലെ മേഘയുടെ കുടുംബവും ഇയാൾക്കെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.