തിരുവനന്തപുരം: ഐ ബി ഉദ്യോഗസ്ഥയെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത്തിയ കേസിൽ തുടക്കം മുതൽ യുവതിയുടെ വീട്ടുക്കാർ വിരൽ ചൂണ്ടുന്നത് യുവതിയുടെ സുഹൃത്തും സഹപ്രവർത്തകനായ സുകാന്ത് സുരേഷ് എന്ന വ്യക്തിയിലേക്ക് ആണെങ്കിലും പൊലീസിന് ഒളിവിൽ പോയ ഇയാളെ ഇത് വരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല . അതേസമയം കേസിൽ അന്വേഷണ ഉദ്യോഗസ്ഥർ അലംഭാവം കാണിച്ചെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോർട്ടിൽ പറയുന്നത്.
യുവതി മരിച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും കേസിലെ മുഖ്യപ്രതിയും മലപ്പുറം സ്വദേശിയുമായ സുകാന്തിനെ പിടികൂടാനായിട്ടില്ല. കഴിഞ്ഞ മാസം 24 നായിരുന്നു യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രതി യുവതിയുമായുള്ള ബന്ധത്തിൽ നിന്ന് പിൻമാറിയതിന്റെ മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്തത് എന്ന നിഗമനത്തിലാണ് പോലീസ് . അതേസമയം പോലിസ് ഇന്നലെ സുകാന്തിന്റെ വീട്ടിൽ റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ സുകാന്തിന്റെ ഒരു ലാപ്ടോപ്പും മൊബൈൽ ഫോണും പോലീസ് കണ്ടെടുത്തിട്ടുണ്ട് കൂടാതെ ഇതിൽ നിന്നും കൂടുതൽ വിവരങ്ങൾ ശേഖരിക്കാം എന്ന പ്രതീക്ഷയിലാണ് പോലീസ് .