കൊച്ചി: ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ദീര്‍ഘകാല സമ്പാദ്യ പദ്ധതി ‘ഐസിഐസിഐ പ്രു ഗിഫ്റ്റ് സെലക്ട്’ അവതരിപ്പിച്ചു. ഉപഭോക്താക്കള്‍ക്ക് ഉറപ്പായതും ഉടനടി വരുമാനം നല്കി പണലഭ്യത ഉറപ്പാക്കുന്നതുമായ ഈ പദ്ധതി ഗ്യാരണ്ടീഡ് വരുമാനം ആരംഭിക്കേണ്ട സമയം, വരുമാനത്തിന്റെ കാലാവധി, മെച്യൂരിറ്റി സമയത്ത് ലഭിക്കുന്ന തുക എന്നിവ തിരഞ്ഞെടുക്കാനുള്ള സൗകര്യം ലഭ്യമാക്കുന്നു. കൂടാതെ ലൈഫ് കവര്‍ കുടുംബത്തിന് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നു.
വരുമാന വര്‍ദ്ധന ഓപ്ഷനാണ് ഈ പദ്ധതിയുടെ മുഖ്യ സവിശേഷത. വരുമാനത്തിന്റെ തോത് വര്‍ഷത്തില്‍ 5 ശതമാനം എന്ന സംയോജിത നിരക്കില്‍ വര്‍ദ്ധിക്കുന്നത് പണപ്പെരുപ്പത്തെ ഫലപ്രദമായി നേരിടാന്‍ സഹായിക്കുന്നു. ഉപഭോക്താക്കളുടെ മാറിവരുന്ന ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് ഐസിഐസിഐ പ്രു ഗിഫ്റ്റ് സെലക്ട് അവതരിപ്പിച്ചിരിക്കുന്നത്.
ഈ പദ്ധതി ഉപഭോക്താക്കള്‍ക്ക് ഗ്യാരണ്ടീഡ് വരുമാനത്തിന്റെ ആനുകൂല്യം നല്‍കുന്നതിനൊപ്പം അവരുടെ ജീവിതലക്ഷ്യങ്ങള്‍ക്കും നിക്ഷേപ ആസൂത്രണത്തിനും യോജിച്ച രീതിയില്‍ ഭേദഗതി വരുത്താനുമുള്ള അവസരവും നല്‍കുന്നുവെന്ന് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ ലൈഫ് ഇന്‍ഷുറന്‍സിന്റെ ചീഫ് പ്രൊഡക്റ്റ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഓഫീസര്‍ അമിത് പാല്‍ട്ട പറഞ്ഞു.
മാറിക്കൊണ്ടിരിക്കുന്ന മാക്രോ ഇക്കണോമിക് സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ച് മാസങ്ങളില്‍ കണ്ടുവരുന്നതുപോലെ വിപണി അസ്ഥിരതയ്ക്കുള്ള സാധ്യതകള്‍ ഉണ്ടായേക്കാം. ഇത്തരത്തിലുള്ള സാഹചര്യങ്ങളില്‍ സമ്പത്ത് സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് ഗ്യാരണ്ടീഡ് റിട്ടേണ്‍ നല്കുന്ന പദ്ധതികള്‍ ഉപഭോക്താക്കള്‍ കൂടുതല്‍ മുന്‍ഗണന നല്കുന്നു. ഐസിഐസിഐ പ്രു ഗിഫ്റ്റ് സെലക്ട് ഉപഭോക്താക്കളെ സാമ്പത്തികമായി വിപണിയിലെ ഏറ്റക്കുറച്ചിലുകളില്‍ നിന്ന് സംരക്ഷിക്കാനും സാമ്പത്തിക ലക്ഷ്യങ്ങള്‍ കൈവരിക്കാനും സഹായിക്കുമെന്നും അമിത് പാല്‍ട്ട കൂട്ടിച്ചേര്‍ത്തു.
ഉപഭോക്താക്കളെ പണപ്പെരുപ്പ ഭീഷണി കാര്യക്ഷമമായി നേരിടാന്‍ സഹായിക്കുന്ന വരുമാന വര്‍ദ്ധന ഓപ്ഷന് എന്നത് ഈ പദ്ധതിയുടെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. 2025 സാമ്പത്തിക വര്‍ഷത്തെ ആദ്യ 9 മാസം 99.3 ശതമാനം ക്ലെയിം സെറ്റില്‍മെന്റ് നിരക്കാണ് കമ്പനി നേടിയത്. നിക്ഷേപ പരിശോധന ആവശ്യമില്ലാത്ത ക്ലെയിമുകള്‍ ശരാശരി 1.2 ദിവസത്തിനകം തീര്‍പ്പാക്കുന്നു. ഒരു ഉപഭോക്തൃ കേന്ദ്രീകൃത ബ്രാന്‍ഡ് എന്ന നിലയില്‍ ഉപഭോക്താക്കളുടെ അനുഭവത്തിനും മുന്‍ഗണന നല്‍കുന്നുവെന്നും അമിത് പാല്‍ട്ട കൂട്ടിച്ചേര്‍ത്തു.