കോഴിക്കോട്:കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ വെച്ച് പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ അതിജീവിതയുടെ സമരം തെരുവിലേയ്ക്ക് .മാനാഞ്ചിറ റോഡിലാണ് പ്രതിഷേധം.വിവരാവകാശ റിപ്പോര്‍ട്ട് ലഭിക്കുന്നത് വൈകുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിഷേധം.ഇവര്‍ നല്കിയ അപ്പീലില്‍ വിവരാവകാശ കമ്മീഷന് പൊലീസിനോട് റിപ്പോര്‍ട്ട് തേടിയത് ഇന്നാണെന്നും ആക്ഷേപമുണ്ട്.രാഷ്ട്രീയ ലക്ഷ്യത്താല്‍ കേസ് അട്ടിമറിക്കാനാണ് പൊലീസും സര്‍ക്കാരും ശ്രമിക്കുന്നതെന്ന് നേരത്തെ അതിജീവിത ആരോപിച്ചിരുന്നു.
2023 ജൂലൈയില്‍ അന്വേഷണ റിപ്പോര്‍ട്ടിന്റെ കോപ്പി ആവശ്യപ്പെട്ട് വിവരാവകാശ കമ്മീഷണര്‍ക്ക് നല്കിയ അപ്പീലില്‍ ഇതുവരെയും മറുപടിയുണ്ടായില്ല.സിറ്റി കമ്മീഷണറുടെ നിര്‍ദേശപ്രകാരം വീണ്ടും വിവരാവകാശ കമ്മീഷണര്‍ക്ക് അപ്പീല്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണ റിപ്പോര്‍ട്ടിന്റെ രേഖകള്‍ നല്കിയാല് റിപ്പോര്‍ട്ട് തയ്യാറാക്കിയ ഡോക്ടറുടെ ജീവന് ആപത്തുണ്ടാകുമെന്നാണ് മറുപടി നല്‍കിയത്. ഇത് ചോദിക്കാനാണ് താന്‍ സിറ്റി കമ്മീഷണര്‍ ഓഫീസിലെത്തിയതെന്നും യാതൊരു കാരണവും കൂടാതെ പുറത്ത് നിര്‍ത്തിയെന്നും അതിജീവിത പറഞ്ഞിരുന്നു.
എഫ് എ കപ്പ് ഫുട്ബോള്‍: ആദ്യ ഫൈനലിസ്റ്റിനെ ഇന്നറിയാം
മാര്‍ച്ച് 18നാണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ഐസിയുവില്‍ ചികിത്സയില്‍ കഴിയുമ്പോള്‍ യുവതി പീഡിപ്പിക്കപ്പെട്ടത്. പിന്നാലെ പ്രതിയും അറ്റന്‍ഡറുമായ ശശീന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തു.ചികിത്സയില്‍ തുടര്‍ന്നിരുന്ന അതിജീവിതയെ ചീഫ് നഴ്സിങ് ഓഫീസര്‍, നഴ്സിങ് സൂപ്രണ്ട്, സീനിയര്‍ നഴ്സിങ് ഓഫീസര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് മൊഴി നല്‍കുന്നതുമായി ബന്ധപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ടായിരുന്നു.