തിരുവനന്തപുരം: കേരളം വ്യവസായ മേഖലയെ കുറിച്ച് ശശി തരൂർ എഴുതിയ ലേഖനത്തെ ചൊല്ലിയുള്ള വിവാദങ്ങൾ കനക്കുകയാണ് . ഇപ്പോഴിതാ ലേഖന വിവാദത്തിൽ ശശി തരൂരിനെ പുകഴ്ത്തി എത്തിയിരിക്കുകയാണ് എ കെ ബാലൻ. ലോകം അറിയുന്ന ബുദ്ധിജീവിയാണ് തരൂരെന്നും നാലു വര്‍ഷം തുടര്‍ച്ചയായി ലോകസഭയിലേക്ക് ജയിച്ച വിപ്ലവകാരിയാണെന്നും എകെ ബാലൻ പറഞ്ഞു.
ലോകത്തെ പ്രമുഖ അവാർഡുകൾ പിണറായി സർക്കാരിന് ലഭിച്ചിട്ടുണ്ട്. നിതി അയോഗിന്റെ റേറ്റിംഗിൽ നമ്പർ വൻ ആണ് കേരളത്തിന് ലഭിച്ചിരിക്കുന്നത്. കേരളം ഇന്ത്യക്ക് അഭിമാനമാണെന്നും അതിൽ ചെറിയ ഭാഗം മാത്രമാണ് തരൂര്‍ പറഞ്ഞതെന്നും ശശി തരൂരിനെ വിമര്‍ശിക്കുന്ന പ്രതിപക്ഷത്തിന് ദുഷ്ഠലാക്കാണെന്നും എകെ ബാലൻ വിമര്‍ശിച്ചു.കേരളത്തിന്റെ വളർച്ചയെക്കുറിച്ച് പറഞ്ഞാൽ മൂന്നാം തവണയും ഇടതുപക്ഷം വരും എന്നാണ് ഭയം എന്നും എ കെ ബാലൻ പറഞ്ഞു .