മുംബൈ: സൂചി കുത്തുന്ന വേദനയില്ലാതെ ശരീരത്തിനുള്ളിൽ മരുന്നെത്തിക്കാൻ കഴിയുന്ന സിറിഞ്ച് കണ്ടുപിടിച്ച് ബോംബെ ഐഐടി. പുതിയ ‘ഷോക്ക് സിറിഞ്ച്’ തൊലിക്ക് ദോഷങ്ങളോ അണുബാധയോ ഉണ്ടാക്കുന്നില്ല. എയറോസ്പേസ് എന്‍ജിനിയറിങ് അടിസ്ഥാനപ്പെടുത്തിയാണ് ഇത് വികസിപ്പിച്ചതെന്ന് നേതൃത്വം നല്കിയ വിരന്‍ മെനസസ് വ്യക്തമാക്കി.
ഊര്‍ജ സമ്മര്‍ദ തരംഗങ്ങളിലൂടെയാണ് (ഷോക്ക് വേവ്സ്) സിറിഞ്ചിലുള്ള മരുന്ന് ശരീരത്തില്‍ പ്രവേശിക്കുന്നത്. ചെറിയൊരു മുറിവുണ്ടാക്കുന്നുണ്ടെങ്കിലും അത് തലമുടിയുടെ വീതിയോളം മാത്രമാണ്. ബോള്‍ പോയിന്റ് പേനയെക്കാള്‍ അല്പംകൂടി നീളംകൂടിയ സിറിഞ്ചിന്റെ ഒരുഭാഗത്ത് സമ്മര്‍ദമേറിയ നൈട്രജന്‍ വാതകമാണ് ഉപയോഗിക്കുന്നത്.ശരീരത്തില്‍ പ്രവേശിക്കുന്ന മരുന്നിന്റെ അളവ്, അവ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്ന രീതി എന്നിവ പരീക്ഷിച്ചത് എലികളില്‍ വിജയമാണ്. എന്നാൽ മനുഷ്യരില്‍ പരീക്ഷിച്ച് അനുയോജ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ട്.