സോൾ: ദക്ഷിണകൊറിയയിൽ പട്ടാളഭരണം പ്രഖ്യാപിച്ചതിനെ തുടർന്ന് പുറത്താക്കപ്പെട്ട പ്രസിഡന്റ് യൂൻ സൂക് യോൾ അറസ്റ്റിൽ. ഡിസംബർ മൂന്നിന് കൊറിയയിൽ നടന്ന പട്ടാള ഭരണ പ്രഖ്യാപനവുമായി ബന്ധപ്പെട്ടാണ് നടപടി. പട്ടാള ഭരണം പ്രഖ്യാപിച്ചതിനെ തുടർന്ന് പ്രസിഡന്റ് വ്യാപക വിമർശനം നേരിട്ടിരുന്നു.
സംഭവത്തിൽ കനത്ത പ്രതിഷേധം ഉയർന്നതോടെ പട്ടാളനിയമം പിൻവലിക്കാൻ പ്രസിഡന്റ് നിർബന്ധിതനായി. തുടർന്നാണ് യൂൻ സൂക് യോളിനെ ഇംപീച്ച് ചെയ്തത്. ഭരണകക്ഷി എംപിമാരടക്കം 204 എംപിമാരാണ് ഇംപീച്ച്മെന്റ് അനുകൂലിച്ച് വോട്ട് ചെയ്തത്.