കൊല്ലം : കൊല്ലം അഞ്ചലിൽ കാർ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയ നിലയിൽ കണ്ടെത്തി. കാറിൽ കത്തി കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തിയിട്ടുണ്ട്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാത്രിയിലാണ് സംഭവം നടന്നത്. ഇന്ന് രാവിലെ പ്രദേശവാസികൾ കാർ കത്തിയ നിലയിൽ കണ്ടെത്തുകയായിരുന്നു.
റബർ മരങ്ങൾ മുറിച്ച സ്ഥലത്ത് താഴ്ചയിലേക്കാണ് കാർ മറിഞ്ഞിരിക്കുന്നത്. കാർ അബദ്ധത്തിൽ താഴ്ചയിലേക്ക് മറിഞ്ഞ് കത്തിയതാകാം എന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ എന്തെങ്കിലും ദൂരൂഹതയുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുകയാണ്. സമീപത്ത് അധികം വീടുകളോ ഒന്നും ഇല്ല. കാറിന്റെ നമ്പർ പ്ലേറ്റ് അടക്കം കത്തി നശിച്ചിട്ടുണ്ട്.