തിരുവനന്തപുരം: വിതുരയിൽ ലഹരിക്ക് അടിമയായ യുവാവ് അമ്മയെ ആക്രമിച്ചു. വിതുര സ്വദേശി മുഹമ്മദ് ഫയാസാണ് അമ്മയെ ആക്രമിച്ചത്. ഇയാളെ വിതുര പൊലീസ് അറസ്റ്റ് ചെയ്തു. മുൻപ് നടന്ന ലഹരിക്കേസുകളിലെ പ്രതി കൂടിയാണ് ഫയാസ് എന്ന് പൊലീസ് വ്യക്തമാക്കി. സാരമായി പരിക്കേറ്റ അമ്മ വിതുര താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. പ്രതി ഫയാസിനെ നെടുമങ്ങാട് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അതേസമയം, മലപ്പുറത്ത് വേങ്ങരയിൽ രാസലഹരിയിൽ യുവാവ് അമ്മയെ അടിച്ചു പരിക്കേൽപ്പിച്ചതിന് പിന്നാലെയാണ് തലസ്ഥാനത്ത് നിന്നുള്ള പുതിയ വാർത്ത. മലപ്പുറം ചെനക്കൽ സ്വദേശി സൽമാനാണ് കഴിഞ്ഞ ദിവസം അമ്മയെ ആക്രമിച്ചത്. നാട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് എത്തി യുവാവിനെ ഡീ അഡിക്ഷൻ സെൻ്ററിലേക്ക് മാറ്റി. എംഡിഎംഎയ്ക്ക് അടിമയാണ് സൽമാനെന്നാണ് വിവരം.