സിയാലിന്റെ (കൊച്ചിൻ ഇന്റർനാഷണല്‍ എയർപോർട്ട് ലിമിറ്റഡ് ) പുതിയ വികസന സംരംഭമായ താജ് കൊച്ചിൻ ഇന്റർനാഷണല്‍ എയർപോർട്ട് ഹോട്ടല്‍ നാളെ മുഖ്യമന്ത്രി പിണറായി വിജയൻ രാവിലെ 11ന് ഉദ്ഘാടനം ചെയ്യും. കഴിഞ്ഞ സെപ്റ്റംബറിലാണ് യാത്രക്കാർക്കും സന്ദർശകർക്കും കുറഞ്ഞ ചെലവില്‍ ആഡംബര സൗകര്യത്തോടെ ടെർമിനലില്‍ തന്നെ തങ്ങാൻ കഴിയുന്ന 0484 എയ്റോ ലോഞ്ച് സിയാല്‍ ഉദ്ഘാടനം ചെയ്തത്.
111 മുറികള്‍, പ്രസിഡൻഷ്യല്‍ സ്യൂട്ടുകള്‍, ബോർഡ് റൂമുകള്‍, വിസ്റ്റ, ഹൗസ് ഓഫ് മിംഗ് എന്നീ റസ്റ്ററന്റുകള്‍, ബ്രിസ്റ്റ് റൂട്ട് കോഫി-കേക്ക് പാർലർ എന്നിവയും താജ് ഹോട്ടലില്‍ ഒരുക്കിയിട്ടുണ്ട്. വിമാനത്താവള സേവനങ്ങളുടെ നിലവാരത്തിന് പ്രൗഢി പകരുന്നതായിരിക്കും താജ് ഹോട്ടലെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ത്യൻ ഹോട്ടല്‍സ് കമ്പനി ലിമിറ്റഡ്- താജ് ഗ്രൂപ്പിനെ ആഗോള ടെൻഡറിലൂടെയാണ് കണ്ടെത്തിയത്സിയാല് മാസ്റ്റർ പ്ലാനിലെ ഭൂവിനിയോഗ പദ്ധതിയുടെ ഭാഗമായാണ് പഞ്ചനക്ഷത്ര ഹോട്ടല്‍ പണികഴിപ്പിച്ചത്