ന്യൂഡൽഹി : ജയ്ശ്രീറാം വിളിച്ച് കൊണ്ട് ഒരു സംഘം ജബൽപൂരിൽ മലയാളി വൈദികരെ മർദിച്ച വിഷയം ലോക്സഭയിൽ ഉന്നയിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി . വിശ്വാസികളുടെയും വൈദീകരുടെയും ഭരണഘടനാവകാശങ്ങൾ ലംഘിക്കപ്പെട്ടെന്നും ന്യൂനക്ഷങ്ങൾക്കെതിരെ നടന്നത് ക്രൂരമായ ആക്രമണമാണെന്നും ശൂന്യവേളയിൽ കൊടിക്കുന്നിൽ സുരേഷ് എംപി ഉന്നയിച്ചു. അതേസമയം സഭ നിർത്തി വെച്ച് വിഷയം ചർച്ച ചെയ്യാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് എംപിമാർ പാർലിമെന്റിൽ നിന്ന് ഇറങ്ങി പോയി .
വിഎച്ച്പി പ്രവർത്തക്കാരാണ് മതപരിവർത്തനത്തിന്റെ പേരിൽ മലയാളി വൈദീകരെ ആക്രമിച്ചത് . ഏപ്രിൽ ഒന്നിനായിരുന്നു സംഭവം നടന്നത്. അതേസമയം വിഷയത്തിൽ പ്രതിഷേധ പ്രകടനവുമായി സംഭവം നടന്ന അന്ന് തന്നെ വിശ്വാസികൾ ജബൽപൂരിൽ ജില്ലാ പോലീസ് ആസ്ഥാനത്ത് എത്തിയിരുന്നു. പോലീസ് സ്റ്റേഷനിൽ ഉദ്യോഗസ്ഥരുടെ മുന്നിലിട്ടാണ് സ്ത്രീകൾ അടക്കമുള്ള സംഘം വൈദികരെ മർദിച്ചത്