ഹൈദരാബാദ്: പുഷ്പ -2വിന്റെ റിലീസ് ദിവസം തിക്കിലും തിരക്കിലുംപെട്ട് സ്ത്രീ മരിച്ച സംഭവത്തില്‍ നടന് അല്ലു അര്ജുന് ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. കേസില്‍ നിന്നും ഒഴിവാക്കണം എന്നാവശ്യപ്പെട്ടാണ് അല്ലു അര്ജുന് തെലങ്കാന ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തത്. സംഭവത്തില്‍ നേരത്തെ അല്ലു അര്‍ജുനെയും തിയേറ്റര്‍ മാനേജ്മെന്റിനെയും സുരക്ഷാ ജീവനക്കാരെയും പ്രതി ചേര്‍ത്ത് കേസ് എടുത്തിരുന്നു.
ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (39)യാണ് തിയേറ്ററിലെ തിരക്കില്‍പ്പെട്ട് മരിച്ചത്. തിയേറ്റര്‍ പരിസരത്ത് അല്ലു അര്‍ജുനെ കാണാന്‍ വലിയ ഉന്തും തള്ളുമുണ്ടായി. പിന്നാലെ ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. ഇതിനിടയില്‍ പെട്ടാണ് സ്ത്രീ മരിച്ചത്. അല്ലു അര്ജുന് വരുന്നതിന് മുന്‍കൂര്‍ അനുമതി വാങ്ങാതെ പരിപാടി സംഘടിപ്പിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയത്.