ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ ഒന്നാം ട്വന്റി 20യില്‍ മത്സരത്തെ വിമര്‍ശിച്ച് പാകിസ്താന് മുന്‍ താരം ബാസിത് അലി. ടോസ് ലഭിച്ചിട്ടും ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യന്‍ ടീമിന്റെ തീരുമാനത്തെ ചോദ്യം ചെയ്താണ് താരം രംഗത്തെത്തിയത്. മഞ്ഞ് വീഴുന്ന പിച്ചില്‍ ബൗളര്‍മാര്‍ക്ക് ഉണ്ടാകുന്ന സമ്മര്‍ദ്ദം എങ്ങനെ നേരിടണമെന്ന് ഇന്ത്യന്‍ ടീം പരിശീലിക്കുമെന്ന് കരുതുന്നതായും ബാസിത് അലി പറഞ്ഞു.
ബാറ്റര്‍മാര്‍ക്ക് അനുകൂലമായ പിച്ചില്‍ 200 റണ്‍സെങ്കിലും ഇന്ത്യയ്ക്ക് നേടാമായിരുന്നുവെന്ന് ബാസിത് പറയുന്നു. രണ്ടാം മത്സരത്തില്‍ ഇന്ത്യ ഈ തെറ്റ് ആവര്‍ത്തിക്കുമെന്ന് തോന്നുന്നില്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യയ്ക്ക് ഏറെ മികച്ച അവസരമാണെന്നും ബാസിത് അലി വ്യക്തമാക്കി.