ഇന്ത്യയ്ക്കെതിരായ നിലപാട് ആവര്‍ത്തിച്ച് പറഞ്ഞ് പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോ. ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു ട്രൂഡോ. കാനഡയുടെ ദക്ഷിണേന്ത്യന്‍ സമൂഹത്തിലെ ഒരു വിഭാഗത്തെ ഇന്ത്യ ലക്ഷ്യം വെച്ചുവെന്നും വ്യക്തമായ തെളിവുകള്‍ ഉള്ള സംഭവത്തില്‍ അന്വേഷണത്തോട് സഹകരിക്കാന്‍ ഇന്ത്യ തയ്യാറായില്ലയെന്നും ട്രൂഡോ ആരോപിച്ചു.
ആഭ്യന്തര പരമാധികാരത്തെ വെല്ലുവിളിക്കുന്ന നടപടിയാണ് ഇന്ത്യയുടെ ഭാഗത്തുനിന്ന് ഉണ്ടായത്. തെളിവുകള്‍ നല്‍കിയിട്ടും സഹകരിക്കാന്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയതെന്നും ട്രൂഡോ പറഞ്ഞു. ആഭ്യന്തര പരമാധികാരം വെല്ലുവിളിക്കപ്പെടുന്ന നടപടി അംഗീകരിക്കുക സാധ്യമല്ല എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഉള്‍പ്പടെയുള്ള ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പുറത്താക്കിയിരുന്നു. കാനഡയില്‍ നിന്ന് ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചതിനു പിന്നാലെയാണ് കാനഡയുടെ തിരിച്ചടി.ഖലിസ്ഥാന്‍ വിഘടനവാദി ങര്‍ദീപ് സിങ് നിജ്ജാര്‍ വധക്കേസിന് പിന്നാലെ ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുകള്‍ സംഭവിച്ചിരുന്നു.