ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു വിവാഹിതയായി. സുഹൃത്തും സോഫ്റ്റ്വെയർ കമ്പനിയായ പൊസിഡെക്സ് ടെക്നോളജീസിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറും ഹൈദരാബാദ് സ്വദേശിയുമായ വെങ്കടദത്ത സായിയാണ് വരൻ. ഞായറാഴ്ച രാവിലെ രാജസ്ഥാനിലെ ഉദയ്പൂരിലായിരുന്നു വിവാഹം. ഉദയപൂരിലെ പഞ്ചനക്ഷത്ര ഹോട്ടലായ റാഫിള്‍സ് റിസോർട്ടിലായിരുന്നു വിവാഹ ചടങ്ങുകൾ.
വിവാഹത്തിന്റെ ഔദ്യോഗിക ചിത്രങ്ങള്‍ പങ്കുവച്ചിട്ടില്ലയെങ്കിലും കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ചടങ്ങിന്റെ ചിത്രം പങ്കുവച്ചു. ഈ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വെെറലാണ്.