കൊച്ചി: ജാതി അധിക്ഷേപ പരാതി തള്ളി ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക്. ജാതി പീഡന പരാതിയില്‍ ബാങ്ക് ജീവനക്കാര്‍ക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് വിശദീകരണം. ഇത്തരം പരാതികള്‍ പരിഹരിക്കാന്‍ സ്ഥാപനത്തിനുള്ളില്‍ സംവിധാനമുണ്ടെന്നും എന്നാല്‍ ഇതുവരെ ഒരു പരാതിയും ലഭിച്ചിട്ടില്ലെന്നും ബാങ്ക് വിശദീകരിച്ചു.
ഇപ്പോള്‍ വാര്‍ത്തകള്‍ നല്‍കുന്നത് പ്രത്യേക താല്പര്യമുള്ളവരാണ്. വാര്‍ത്തകള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും വിഷയം അന്വേഷണ പരിധിയില്‍ ഉള്ളതാണെന്നുമാണ് ബാങ്ക് വിശദീകരണം. ചീഫ് റീജിയണല്‍ മാനേജര്‍ നിതീഷ്കുമാര്‍ സിന്‍ഹക്കെതിരെയും അസിസ്റ്റന്റ് ജനറല്‍ മാനേജര്‍ കശ്മീര്‍ സിംഗിനെതിരെയുമാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തത്.