കുവൈത്ത് സിറ്റി ∙ കുവൈത്ത് സന്ദർശനത്തിനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ (ശനിയാഴ്ച) കുവൈത്ത് സന്ദർശിക്കുന്ന പ്രധാനമന്ത്രിയ്ക്ക് ഊഷ്മള വരവേൽപ് നൽകാൻ ഒരുങ്ങി രാജ്യം. 43 വർഷത്തിന് ശേഷം ഇതാദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്ത് സന്ദർശിക്കുന്നതെന്ന പ്രത്യേകതയുമുണ്ട്. കുവൈത്ത് സിറ്റിയിലും റോഡിന്റെ ഇരുവശങ്ങളിലെ പരസ്യ ബോർഡുകളിലും മോദിയുടെ ചിത്രങ്ങൾ ഇതിനോടകം സ്ഥാപിച്ചു കഴിഞ്ഞു. ഷര്‍ഖ് റൗണ്ട്എബൗട്ട്, മിര്‍ഗാബ് റൗണ്ട്എബൗട്ട്, അറേബ്യന്‍ ഗള്‍ഫ് സ്ട്രീറ്റ് കൂടാതെ പ്രധാന മാളുകളുടെ മുകളിലെ സ്ക്രീനുകളിലും മോദിയുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.സ്വകാര്യ ബസ് ഒപ്പറേറ്റായ സിറ്റി ഗ്രൂപ്പിന്റെ ഡബിള്‍ഡക്കര്‍ ബസുകളും മോദിയുടെ കൂറ്റന്‍ ചിത്രങ്ങൾ പതിച്ചാണ് കുവൈത്ത് നിരത്തിലോടുന്നത്. മോദിയെ വരവേറ്റ് കുവൈത്ത് രാജകുടുംബാംഗങ്ങള്‍ തുടങ്ങി ഇന്ത്യന്‍ മാനേജ്മെന്റിന്റെ നേത്യത്വത്തിലുള്ള ചെറുതും വലുതുമായ കമ്പിനികളുടേയും പോസ്റ്ററുകള്‍ സമൂഹ മാധ്യമങ്ങള്‍ മുഖേന പ്രചരിപ്പിക്കുന്നുണ്ട്.ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ മോദി സന്ദര്‍ശിക്കാത്ത ഏക രാജ്യവുമാണ് കുവൈത്ത്. പ്രധാനമന്ത്രിയുമായി ക്ഷണിക്കപ്പെട്ട കമ്മ്യൂണിറ്റി നേതാക്കൾ രാവിലെ കൂടിക്കാഴ്ച നടത്തും. തുടര്‍ന്ന് ലേബര്‍ ക്യാംപുകൾ സന്ദർശിക്കുകയും ശേഷമായിരിക്കും ഇന്ത്യൻ പ്രവാസികളെ അഭിസംബോധന ചെയ്തു കൊണ്ടുള്ള പൊതുസമ്മേളനം.പൊതുപരിപാടി നാളെ 3.50-ന് സബാ അല്‍ സാലെമിലുള്ള ഷെയ്ഖ് സാദ് അല്‍ അബ്ദുല്ല അല്‍ സലേം അല്‍ സബാഹ് ഇന്‍ഡോര്‍ സ്പോര്‍ട്സ് ഹാളിലാണ് സംഘടിപ്പിക്കും. 12.30 മുതല്‍ പ്രവേശന സമയം. ഭക്ഷണം സൗകര്യം ഉണ്ടാകുന്നതല്ല.മുന്‍കൂട്ടി റജിസ്റ്റർ ചെയ്തവര്‍ക്കും പ്രത്യേകം ക്ഷണിച്ചവര്‍ക്കും ഇന്നലെ മുതല്‍ പാസ്, ഡിജിറ്റല്‍ ടിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഒരോ ടിക്കറ്റിലും പാസ്പോര്‍ട്ട്, സിവില്‍ ഐ.ഡി, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഗേറ്റ്, സോണ്‍ അടക്കം രേഖപ്പെടുത്തിയിട്ടുണ്ട്.പൊതുസമ്മേളനത്തിന് ശേഷം അര്ദ്ദിയായിലെ ഷെയ്ഖ് ജാബിര്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന ജി.സി.സി കപ്പ് ഫുഡ്ബോള്‍ മല്‍സരവേദിയും മോദി സന്ദർശിക്കും. ശേഷം കുവൈത്ത് ഭരണാധികാരികളുമായി ഞായറാഴ്ച കൂടിക്കാഴ്ച നടത്തും.