ഇന്ത്യന്‍ രുപയുടെ മൂല്യത്തില്‍ ഇടിവ് തുടരും. ഒരു ഡോളറിന് 84 രൂപ 95 പൈസയുണ്ടായിരുന്ന രൂപയുടെ മൂല്യം 86 രൂപ 64 പൈസയിലേക്ക് വീണു. 2.91 ശതമാനമാണ് 60 ദിവസത്തിനിടെയുണ്ടായ ഇടിവ്. ജനുവരി 14 ന് ഒരു യുഎഇ ദിര്‍ഹത്തിന് 23 രൂപ 59 പൈസയെന്ന നിലയിലേക്ക് ഇന്ത്യന്‍ രൂപയുടെ മൂല്യം താഴ്ന്നിരുന്നു. നിലവില്‍ 23 രൂപ 51 പൈസയാണ് വിനിമയനിരക്ക്.
ഫീലീപ്പീന്സ് പെസോ .07 ശതമാനവും പൗണ്ട് 5.78 ശതമാനവും യൂറോ 5.82 ശതമാനവുമാണ് ഇടിഞ്ഞത്. ഫെബ്രുവരി ആദ്യവാരം വരെ രൂപയുടെ മൂല്യത്തില്‍ ഇടിവ് തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്. ഇന്ത്യയുടെ ഫെഡറല്‍ ബജറ്റ് പ്രഖ്യാപനവും രൂപയുടെ മൂല്യത്തില്‍ പ്രതിഫലിച്ചേക്കാം.