ന്യൂഡൽഹി: ഐസിസി ചാംപ്യന്‍സ് ട്രോഫി 2025 ടൂർണമെൻ്റിനുള്ള ഇന്ത്യന്‍ ടീമിന്റെ ഏറ്റവും പുതിയ ജഴ്സി പുറത്തിറക്കി. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോഹ്ലിയുമടക്കമുള്ള ഇന്ത്യന്‍ ടീമംഗങ്ങള്‍ ആണ് പുതിയ ജഴ്സിയില്‍ പ്രത്യക്ഷപ്പെട്ടത്. അവാര്‍ഡുകളും ടീം ഓഫ് ദി ഇയര്‍ ക്യാപ്പുകളും സ്വീകരിച്ച ഇന്ത്യന്‍ കളിക്കാരുടെ ഫോട്ടോകള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലാണ് എക്സിലൂടെ പുറത്തുവിട്ടത്.
ഇന്ത്യൻ താരങ്ങളുടെ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങള്‍ ബിസിസിഐയും പുറത്തുവിട്ടിട്ടുണ്ട്. ഈ ജഴ്സിയിൽ ആതിഥേയ രാഷ്ട്രമായ പാകിസ്ഥാൻ്റെ പേരും കാണാം. ടൂര്‍ണമെൻ്റിൻ്റെ ഔദ്യോഗിക ലോഗോയില്‍ പാകിസ്ഥാൻ്റെ ലോഗോയുള് ജേഴ്സി ഇന്ത്യ ധരിക്കില്ലെന്ന് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. എന്നാൽ ഐസിസിയുടെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇന്ത്യ പാലിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ അറിയിച്ചു.