മൊബൈല്‍ ഫോണ്‍ ദൈനംദിന ജീവിതത്തിൽ ഒഴിവാക്കാനാകാത്ത ഒന്ന് തന്നെയാണ്. കഴിഞ്ഞ വര്‍ഷം ഇന്ത്യക്കാര്‍ സ്മാര്‍ട്ട് ഫോണില്‍ ചെലവഴിച്ചത് 1.1 ലക്ഷം കോടി മണിക്കൂറാണ്. വ്യക്തികള്‍ ശരാശരി അഞ്ച് മണിക്കൂർ മൊബൈൽ ഫോണിൽ ചെലവഴിക്കുന്നു. ഇതിൽ തന്നെ 70 ശതമാനവും സാമൂഹ്യ മാധ്യമങ്ങൾക്കും അതുപോലെ തന്നെ ഗെയിമിങ് വീഡിയോ എന്നിവയ്ക്കും വേണ്ടിയാണ് ചെലവഴിയ്ക്കുന്നതും. ഫിക്കിയും ഇവൈയും ചേര്‍ന്ന് തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങൾ വിശദമായി പരാമർശിക്കുന്നത്.
2024-ല്‍ ഇന്ത്യയുടെ മാധ്യമ, വിനോദ മേഖല ഏതാണ്ട് 2.5 ലക്ഷം കോടി രൂപയുടെ വരുമാനം നേടിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ടിവി ചാനലുകളെ മറികടന്ന് ഡിജിറ്റല്‍ ചാനലുകള്‍ മാധ്യമ-വിനോദ മേഖലയിലെ വലിയ ശക്തിയായി മാറി. 2019-നുശേഷം ആദ്യമായാണ് ഇത് ടെലിവിഷനെ മറികടക്കുന്നത്.സബ്സ്ക്രിപ്ഷന് വരുമാനം കുറയുകയും ഇന്ത്യയുടെ അനിമേഷന്‍, വിഎഫ്എക്സ് ഔട്ട്സോഴ്സിങ് എന്നിവയുടെ ആവശ്യം ദുര്‍ബലമാവുകയും ചെയ്തതോടെ വരുമാന വളര്‍ച്ച മന്ദഗതിയിലാണ്. പരസ്യമേഖലയിൽ 8.1 ശതമാനവും ഇവന്റുകള്‍ക്ക് 15 ശതമാനം വളർച്ചയുമാണുള്ളത്.