ന്യൂ ഡൽഹി: ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിൽ ഇളവുകൾ വാഗ്ദാനം ചെയ്യുന്ന ഇൻഡിഗോ ഐയര്‍ലൈൻസിന്റെ തകർപ്പൻ സെയിൽ ഇന്ന് വരെ. ഗെറ്റ്എവേ സെയിൽ ഇന്ന് അവസാനിക്കും. ജനുവരി 9 മുതല്‍ 13 വരെയാണ് ഈ പരിമിത കാല ഓഫര്‍ ഇൻഡിഗോ പ്രഖ്യാപിച്ചത്.
ആഭ്യന്തര ടിക്കറ്റുകള്‍ 1,199 രൂപ മുതലും അന്താരാഷ്ട്ര ടിക്കറ്റുകള്‍ക്ക് 4,499 രൂപ മുതലും ലഭിക്കും. ടിക്കറ്റ് നിരക്കുകള്‍ക്ക് പുറമെ ബാഗേജ്, സീറ്റുകള്‍ എന്നിവയ്ക്ക് ഉൾപ്പെടെ മറ്റ് ഇളവുകളും ഇൻഡിഗോ നൽകും. എയര്‍ലൈന്റെ വെബ്സൈറ്റ്, മൊബൈല്‍ ആപ്പ് എന്നിവ വഴി ടിക്കറ്റുകള്‍ ബുക്ക് ചെയ്യാവുന്നതാണ്.