കാലിഫോര്‍ണിയ: ഇന്‍സ്റ്റഗ്രാമില്‍ ‘ഡിസ്ലൈക്ക്’ ബട്ടണ്‍ വരുന്നതായി സ്ഥിരീകരിച്ച് ഇന്‍സ്റ്റഗ്രാം തലവൻ ആദം മോസ്സെരി. ത്രഡ്സ് പോസ്റ്റിലൂടെയാണ് മോസ്സെരി ഇക്കാര്യം സ്ഥിരീകരിച്ചത്. ആരുടെയെങ്കിലും പോസ്റ്റിലെ കമന്റിന് ഡിസ്ലൈക്ക് നൽകണം എന്ന് തോന്നിയാൽ ഇനിയാ ഓപ്ഷനും ലഭ്യമാകും. ഫീഡ് പോസ്റ്റിലും റീല്‍സിലും ഡിസ്ലൈറ്റ് ബട്ടണ്‍ ഉടന്‍ ഉപഭോക്താക്കൾക്ക് ലഭ്യമാകും.
എന്നാല്‍ കമന്റിന് എത്ര ഡിസ്ലൈക്ക് കിട്ടിയെന്നോ ആരൊക്കെയാണ് ഡിസ്ലൈക്ക് ചെയ്തതെന്നോ ആരും അറിയില്ല. ഇതിനകം ഇന്‍സ്റ്റ ഡിസ്ലൈക്ക് ഫീച്ചറിന്റെ പരീക്ഷണം ആരംഭിച്ചിട്ടുണ്ട്. പല ഇന്‍സ്റ്റ ഉപയോക്താക്കള്‍ക്കും ഡിസ്ലൈക്ക് ബട്ടണ്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നതായി പറയുന്നുമുണ്ട്. നിങ്ങള്‍ക്കൊരു കമന്റ് ഇഷ്ടമായില്ലെങ്കിൽ ഇത്തരത്തിൽ ഡിസ്ലൈക്ക് ചെയ്യാനാകും.