അഖിൽ പോൾ – അനസ് ഖാൻ കൂട്ടുകെട്ടിൽ തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ഐഡന്റിറ്റി ജനുവരി 2 ന് തിയേറ്ററുകളിൽ എത്തും.വമ്പൻ ആക്ഷൻ രംഗങ്ങളാണ് സിനിമയുടെ ഹൈലൈറ്റ് എന്നാണ് ട്രെയ്ലറിൽ നിന്ന് മനസിലാകുന്നത്. ഒരു കൊലപാതകത്തിന്റെ ചുരുളഴിക്കാൻ ആ സംഭവത്തിന്റെ സാക്ഷിക്കൊപ്പം ഹരൺ ശങ്കർ എന്ന സ്കെച്ച് ആർട്ടിസ്റ്റും പൊലീസും നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്. ചിത്രത്തിന്റെ ട്രെയ്ലറിന് സോഷ്യൽ മീഡിയയിൽ മികച്ച പ്രതികരണങ്ങൾ ആണ് നേടുന്നത്.
ഐഡന്റിറ്റിയുടെ ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസാണ് സ്വന്തമാക്കിയത്. ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ചിത്രം ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസ് 2025 ജനുവരിയിൽ തീയേറ്ററുകളിലെത്തിക്കും.ചിത്രത്തിന്റെ തിരക്കഥയും സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ് ട്രെയിലർ സൂപ്പർ താരമായ ശിവ കാർത്തികേയനാണ് പുറത്തു വിട്ടത്. തമിഴ് പ്രേക്ഷകരും ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ്.അർച്ചന കവി, അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ തുടങ്ങിയവരാണ് സിനിമയിൽ മറ്റ് താരങ്ങൾ.