ഒരു ഐഫോൺ പ്രേമിയാണോ നിങ്ങൾ ? എന്നാൽ ഈ വാർത്ത ശെരിക്കും നിങ്ങളെ സന്തോഷിപ്പിക്കും ഇപ്പോഴിതാ വമ്പൻ വിലകുറവിലാണ്
ഐഫോണ്‍ 16 സീരീസ് വിപണിയിൽ ഉള്ളത്. നിങ്ങളുടെ വിഷ്ലിസ്റ്റിൽ ഉള്ള ഒരു കാര്യം ആണ് ഐഫോൺ 16 എങ്കിൽ ഇപ്പോഴിതാ അത് വാങ്ങാൻ പറ്റിയ സമയമാണ്.
ആമസോണിൽ ആണ് വമ്പൻ വിലക്കുറവിൽ ഐഫോണ്‍ 16 ലഭിക്കുക പരിമിത കാലത്തേക്ക് മാത്രമേ ഉള്ളു കേട്ടോ ഈ ഓഫർ .1,19,900 രൂപയ്ക്ക് അവതരിപ്പിച്ച ഐഫോണ്‍ 16 പ്രോ ഇപ്പോള്‍ 1,16,300 രൂപയ്ക്ക് വിജയ് സെയില്സില് ലഭ്യമാണ്. 3,600 രൂപയുടെ നേരിട്ടുള്ള ഡിസ്കൗണ്ടാണ് വിജയ് സെയില്‍സ് നല്‍കുന്നത്. ഇതിന് പുറമെ ഐസിഐസിഐ, എസ്ബിഐ ബാങ്ക് കാർഡുകള്‍ ഉപയോഗിച്ച് വാങ്ങിയാല്‍ 4,000 രൂപയുടെ അധിക കിഴിവും ഫോണിന് ലഭിക്കും.
കൂടാതെ ച്ച്ഡിഎഫ്സി ബാങ്ക് കാർഡ് ഉള്ള ആളുകള്‍ക്ക് 4,500 രൂപ കിഴിവ് ക്ലെയിം ചെയ്യാൻ കഴിയും. ഇതോടെ ഐഫോണ്‍ 16 പ്രോയുടെ വില 1,11,800 രൂപയായി കുറയും. വീഡിയോഗ്രാഫിയുടെയും ഫോട്ടോഗ്രാഫിയുടെയും കാര്യത്തില്‍ ഐഫോണ്‍ 16 പ്രോ നിങ്ങളെ നിരാശപ്പെടുത്തില്ല. രണ്ടാം തലമുറ ക്വാഡ് പിക്സല്‍ സെന്‍സര്‍ സഹിതമുള്ള പുതിയ 48 എംപി ക്യാമറയോടെ ട്രിപ്പിള്‍ റീയര്‍ ക്യാമറ സജ്ജീകരണമാണ് ഫോണിലുള്ളത്.വ്യക്തതയും സ്വാഭാവിക നിറങ്ങളും മികച്ച ഓഡിയോയുമാണ് ക്യാമറകളുടെ മറ്റൊരു പ്രത്യേകത. അള്‍ട്രാ-വൈഡ് ക്യാമറ ഓട്ടോഫോക്കസുള്ള 48 എംപിയിലേക്ക് അപ്ഗ്രേഡ് ചെയ്തിട്ടുണ്ട്.