ഡൽഹി തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മി പാർട്ടി (എഎപി) നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന അരവിന്ദ് കെജ്രിവാളിനെയും മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയെയും മദ്യനയ അഴിമതി കേസിൽ വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി. പൊതുപ്രവർത്തകരെ പ്രോസിക്യൂട്ട് ചെയ്യാൻ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനെപ്പോലെ മുൻകൂർ അനുമതി ആവശ്യമാണെന്ന് നവംബറിലെ സുപ്രീം കോടതി വിധിക്ക് മാസങ്ങൾക്ക് ശേഷമാണ് ഇത്.
കൂടാതെ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി അരവിന്ദ് കെജ്രിവാളിനെ ഉയർത്തിക്കാണിച്ചാണ് എഎപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം മുന്നോട്ട് പോകുന്നത് ഈ അവസരത്തിലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി അനുമതി നൽകിയത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ മദ്യനയ അഴിമതി പ്രധാന വിഷയമാക്കിയായിരുന്നു ഡൽഹിയിൽ നിന്നുമുള്ള എല്ലാ സീറ്റുകളും ബിജെപി തൂത്ത് വാരിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ എഎപിയുടെ പ്രധാനനേതാക്കളായ അരവിന്ദ് കെജ്രിവാളിനെയും മനീഷ് സിസോദിയെയും വിചാരണ ചെയ്യാൻ ഇഡിക്ക് അനുമതി നൽകിയിരിക്കുന്നത്.