ഐപിഎല്‍ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ ഇഷാന്ത് ശര്‍മയ്ക്ക് പിഴ. സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിലാണ് ഇത്തരത്തിൽ പെരുമാറ്റ ചട്ടം ലംഘിച്ചത്. മാച്ച് ഫീയുടെ 25 ശതമാനം പിഴയാണ് വിധിച്ചത്. ഒരു ഡീമെറിറ്റ് പോയിന്റും ലഭിച്ചു. മത്സരത്തില്‍ നാല് ഓവർ എറിഞ്ഞ ഇഷാന്ത്, 53 റണ്‍സ് വഴങ്ങിയിരുന്നു.
ആര്‍ട്ടിക്കിള്‍ 2.2-ന് കീഴില്‍ ലെവല്‍ വണ്‍ നിയമലംഘനമാണ് ഇഷാന്ത് ശർമ്മ നടത്തിയത്. കളിക്കാര്‍ക്കും ടീം ഒഫീഷ്യല്‍സിനും ബിസിസിഐ നിഷ്കര്‍ഷിച്ചിട്ടുള്ള പെരുമാറ്റച്ചട്ടത്തിന്റെ ഭാഗമാണ് ആര്‍ട്ടിക്കിള്‍ 2.2-വില്‍ പ്രതിപാദിക്കുന്നത്. മത്സരത്തിനിടെ ക്രിക്കറ്റ് ഉപകരണങ്ങള്‍, വസ്ത്രങ്ങള്‍, ഗ്രൗണ്ടില്‍ സജ്ജീകരിച്ച സംവിധാനങ്ങള്‍ എന്നിവ ദുരുപയോഗം ചെയ്യുന്നതും ഈ നിയമത്തിന്റെ പരിധിയില്‍ വരും. സീസണില്‍ പിഴ ഈടാക്കപ്പെടുന്ന അഞ്ചാമത്തെ താരമാണ് ഇഷാന്ത്.