ടെൽഅവീവ്: നീണ്ട 15 മാസത്തെ യുദ്ധം അവസാനിപ്പിച്ച് വെടിനിർത്തൽ കരാർ താൽക്കാലികമായി സ്ഥിരീകരിച്ച് ഇസ്രായേൽ. വെടിനിർത്തൽ കരാർ മൂന്ന് ഘട്ടമായി നടപ്പാക്കും. മൂന്നാം ഘട്ടത്തിൽ ഗാസയുടെ പുനർനിർമാണം നടക്കും. ഇസ്രയേൽ പ്രാദേശിക സമയം 11.15 നായിരുന്നു കരാർ നിലവിൽ വന്നത്. ഇസ്രയേലിന്റെ ആവശ്യപ്രകാരം ബന്ദികളുടെ വിവരം ഹമാസ് കൈമാറി.
ബന്ദികളുടെ വിവരം കൈമാറാൻ ഹമാസ് തയ്യാറാകാത്തതിനാൽ ഗാസയിൽ വെടിനിർത്തൽ ചർച്ചകൾ അനിശ്ചിതത്വത്തിൽ ആയിരുന്നു. ഇതോടെ വെടി നിർത്തൽ കരാർ നിർത്തിവെക്കാനും ആക്രമണം തുടരാനും ഇസ്രായേൽ നേതൃത്വം നൽകിയിരുന്നു. മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഹമാസ് പുറത്തു വിടുന്നവരെ വെടി നിർത്തൽ ആരംഭിക്കരുതെന്ന് സൈന്യത്തിന് ഇസ്രായേൽ നിർദേശം നൽകിയിരുന്നു.