സി പി സുഗതൻ
മനോരമ, മാതൃഭൂമി തുടങ്ങിയ ഹമാസ് അനുകൂല മലയാള പത്രങ്ങൾ പതിവ് പോലെ ഗാസയിൽ ഇസ്രായേലി ബോംബിങ്ങിൽ മരിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഫോട്ടോയിട്ട് തങ്ങളുടെ പ്രചാരം വർധിപ്പിക്കാൻ ശ്രമിക്കുന്ന കലാപരിപാടിയും വീണ്ടും ആരംഭിച്ചിരിക്കുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും ഇടയിൽ ഒളിച്ചിരുന്ന് റോക്കറ്റുകൾ വിക്ഷേപിച്ചാൽ റോക്കെറ്റിന്റെ ഉത്ഭവ സ്ഥാനം കണ്ടുപിടിച്ചു മിസ്സയിലുകൾ സ്വയം അയക്കാനുള്ള സാങ്കേതിക സംവിധാനങ്ങൾ ഇസ്രായേൽ നടപ്പാക്കുന്നുവെന്ന് കേരളത്തിലെ കൊച്ചു കുട്ടികൾക്കു പോലും അറിയാവുന്ന ഈ കാലത്തു മേൽപ്പടി പത്രങ്ങൾ വ്യാജ വാർത്തയിലൂടെ മുസ്ലിങ്ങളുടെ അനുഭാവം പിടിച്ചു പറ്റാനും തങ്ങളുടെ പ്രചാരം വർധിപ്പിക്കാനും ശ്രമിക്കുന്നത് അറപ്പു ഉളവാക്കുന്ന കാര്യമാണ്. ഇതൊക്കെ മനസ്സിലാക്കി ജനങ്ങൾ ഈ പത്രങ്ങൾ വാങ്ങിക്കുന്നത് നിർത്തികൊണ്ടിരിക്കുന്നു എന്ന സത്യം ഇനിയെങ്കിലും മനസ്സിലാക്കു നുണ രമേ.
സ്കൂൾ കെട്ടിടങ്ങൾ, ആശുപത്രികൾ, ആഹാരവിതരണ കേന്ദ്രങ്ങൾ, അഭയാർത്ഥി ക്യാമ്പുകൾ തുടങ്ങിയ സിവിലിയൻ കേന്ദ്രങ്ങളുടെ അടിയിൽ തുരഗങ്ങൾ നിർമിച്ചു അതിനടിയിയിരുന്നും കിടന്നും ബലാത്സംഗവും, ബന്ധികളെ പാർപ്പിക്കലും റോക്കറ്റ് ആക്രമണവും നടത്തുന്നതു UN യുദ്ധ നിയമലലംഘനമാണെന്നും ഹമാസാണ് സ്വന്തം ജനതയുടെ ഈ ദുരിതത്തിനു കാരണമെന്നുമുള്ള യാഥാർഥ്യം പറഞ്ഞു ഒരു വാർത്ത എന്നെങ്കിലും ഈ പത്രങ്ങൾ കൊടുത്തിട്ടുണ്ടോ.???
സ്ത്രീകളും കുട്ടികളും കൊല്ലപ്പെട്ടു എന്നു പറഞ്ഞുള്ള വികാരമൊന്നും ഇപ്പോൾ വിലപ്പോവില്ല രമേ. 67ൽ ഇസ്രായേൽ -അറബ് യുദ്ധo നടന്നപ്പോൾ അച്ചായന്മാരെ സന്തോഷിപ്പിക്കാൻ ക്രിസ്ത്യൻസ് കൂടുതലുള്ള മധ്യ കേരളത്തിൽ” ഇസ്രായേൽ ആഞ്ഞടിക്കുന്നു” എന്ന തലക്കെട്ടോടെയും മുസ്ലിങ്ങൾ കൂടുതലുള്ള കോഴിക്കോട് -മലപ്പുറം ഭാഗത്തു “ഇസ്രായേൽ നശിച്ചു ” എന്നും ഒരേ ദിവസം വാർത്ത കൊടുത്തു പത്രമിറക്കിയ “വേശ്യ” ചരിത്രമുള്ള ഒരു പത്രമാണ് മനോരമ. ദേശാഭിമാനി പോലെ “ചരമ വാർത്തകൾ ഒഴിച്ച് മനോരമയിൽ വരുന്നതിലൊന്നും സത്യമില്ല” എന്നു പ്രൊഫ. ഗോപകുമാർ പറഞ്ഞതാണ് സത്യം.