ഗാസയിലെ നാസർ ആശുപത്രീക്ക് നേരെയുണ്ടായ ബോബാക്രമണത്തിൽ മുതിർന്ന ഹമാസ് നേതാവ് ഇസ്മാഈൽ ബർഹൂം കൊല്ലപ്പെട്ടു.ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ അംഗമായ സലാഹ് അൽ-ബർദാവിലിനെ കൊലപ്പെടുത്തി മണിക്കൂറുകൾക്ക് ശേഷമായായിരുന്നു ഇസ്മാഈൽ ബർഹൂം കൊല്ലപ്പെട്ടത്. നാല് ദിവസം മുമ്പ് നടന്ന ഒരു ആക്രമണത്തിൽ പരിക്കേറ്റതിനെ തുടർന്ന് ഖാൻ യൂനിസിലെ നാസർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ബർഹൂം .
ചികിത്സക്കിടെയാണ് കൊല്ലപ്പെട്ടത്. ബോംബാക്രമണത്തിൽ ബർഹൂം ഉൾപ്പെടെ രണ്ട് പേരാണ് കൊല്ലപ്പെട്ടത്. ആശുപത്രീക്ക് നേരെയുണ്ടായ ബോംബാക്രമണത്തിൽ നിരവധി പേർക്ക് പരിക്കും ഏറ്റിട്ടുണ്ട്. ആക്രമണത്തിൽ ആശുപത്രിയുടെ വലിയൊരു ഭാഗം തകർന്നു. ഒരു ഡിപ്പാർട്ട്മെന്റ് മുഴുവൻ ഒഴിപ്പിക്കേണ്ടി വന്നതായി ഗാസ ആരോഗ്യ മന്ത്രാലയം അറിയിച്ചു.