ഇന്ത്യയുടെ ഔദ്യോഗിക ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആർഒ വികസിപ്പിച്ച ജിസാറ്റ് 20 (ജിസാറ്റ് എന്‍ 2) യുടെ വിക്ഷേപണം വിജയിച്ചു. ഇലോണ്‍ മസ്കിന്റെ ഉടമസ്ഥതയിലുള്ള സ്വകാര്യ ബഹിരാകാശ കമ്പനിയായ സ്പേസ് എക്സിന്റെ ഫാൽക്കൺ 9 റോക്കറ്റ് ഉപയോഗിച്ചാണ് ജിസാറ്റ് എന്‍ 2 വിക്ഷേപിച്ചത്. ചൊവ്വാഴ്ച അർധരാത്രി 12.01ന് ഫ്ലോറിഡയിലെ കേപ്പ് കനാവാറിൽ വെച്ചായിരുന്നു വിക്ഷേപണം.
ഐഎസ്ആർഒ യുടെ ചരിത്രത്തിൽ ഏറെ ഭാരമുള്ള കൃത്രിമ ഉപഗ്രഹമാണ് ജിസാറ്റ് എന്‍ 2. 4700 കിലോഗ്രാമാണ് ഉപഗ്രഹത്തിന്റെ ഭാരം. ഐഎസ്ആർഒയുടെ വിക്ഷേപണ വാഹനമായ എൽഎംവി 3യ്ക്ക് 4000 കിലോഗ്രാം ഭാരമാണ് വഹിക്കാൻ സാധിക്കുക. അതിനാൽ ജിസാറ്റ് എന്‍ 2 ഫാൽക്കണിൽ വിക്ഷേപിക്കുകയായിരുന്നു. സ്പേസ് എക്സുമായി ഐഎസ്ആര്‍ഒ നടത്തുന്ന ആദ്യ വാണിജ്യ സഹകരണമാണിത്.
പാലക്കാട് നാളെ പോളിംഗ് ബൂത്തിലേക്ക്
ഇന്ത്യൻ മേഖലയിലുടനീളം ബ്രോഡ്ബാൻഡ് സേവനങ്ങളും ഇൻ-ഫ്ലൈറ്റ് കണക്റ്റിവിറ്റിയും മെച്ചപ്പെടുത്തുന്നതിനാണ് ജിസാറ്റ് എന്‍ 2 കൃത്രിമ ഉപഗ്രഹം സജ്ജീകരിച്ചിരിക്കുന്നത്. ഇതിലൂടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ബ്രോഡ്ബാൻഡ് സേവനങ്ങളുടെ കവറേജിൽ വർദ്ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.